നിന്നിലലിയാൻ 44

260 5 0
                                    

Part 44

ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി...

ദേവ്...ഗൗരി അവനെ വിളിച്ചു കൊണ്ട് അവൻ്റെ അടുത്തേക്ക് പോകാൻ ആയി തുടങ്ങിയതും സിന്ദൂര ഗൗരി യുടെ കൈയ്യിൽ പിടിച്ചു വലിച്ചു...

അടിച്ചു കൊല്ലെടാ അവനെ... സിന്ദൂര അവൾക്ക് കാവൽ നിന്നവരോട് ആയി പറഞ്ഞു..

കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്നവൻ കൂടെ ഉള്ളവനെ നോക്കിയതും അവൻ അൻഷി യുടെ നേരെ പാഞ്ഞടുത്തു...

അൻഷി വലതു കൈ ചുരുട്ടി പിടിച്ചു... അൻഷി യുടെ നേരെ കൈ ഓങ്ങിയവൻ്റെ കഴുത്തിൽ ആഞ്ഞ് ഇടിച്ചു.. അവൻ്റെ ഒരു കൈ തിരിച്ച് കൈ മുട്ടിന് മേലെ ആയി അൻഷി ആഞ്ഞ് ഇടിച്ചതും അയാള് അലർച്ച യോടെ നിലം പതിച്ചു...

കൂട്ടത്തിൽ ഒരുവൻ്റെ വീഴ്ച അവർക്ക് അപമാനം ആയി തോന്നി....അവർ ഒരുമിച്ച് ആൻഷി യുടെ നേരെ പാഞ്ഞ് അടുത്തതും അൻഷി അരയിൽ തിരുകി വെച്ച ഗൺ എടുത്തു...

അൻഷി യുടെ നേരെ വന്ന ഓരോരുത്തർ ആയി വെടി കൊണ്ട് വീണു...

സിന്ദൂര ഗൗരി യെ യും കൊണ്ട് അവിടുന്ന് രക്ഷപെടാൻ ശ്രമിച്ചതും.... അൻഷി നിലത്ത് കിടന്ന ഒരു തടികഷണം അവൾക്ക് നേരെ എറിഞ്ഞു... സിന്ദൂര യുടെ തലക്ക് പുറകിൽ ആയി...അടി കൊണ്ടു..

ഗൗരി യില് ഉള്ള അവളുടെ പിടി അയഞ്ഞു...ഗൗരി ദേവിൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ കെട്ടി പിടിച്ചു...
എന്നാല് അൻഷി അവളെ തീർത്തും അവഗണിച്ചു.....

അൻഷി ഗൗരി യെ തന്നിൽ നിന്നും അടർത്തി മാറ്റി സിന്ദൂര യുടെ അടുത്തേക്ക് നടന്നു..

അൻഷി വരുന്നത് അനുസരിച്ച് അവള് പുറകോട്ട് നീങ്ങി...

വേണ്ട...വേണ്ട....എന്നെ വിട്ടിട്... സിന്ദൂര അവനോട് അപേക്ഷിച്ചു...

നിന്നെ ഞാൻ വെറുതെ വിട്ടത് അല്ലേടി @#%$€ 🤬🤬🤬മോളെ...നി എന്ത് ധൈര്യത്തിൽ ആടി എൻ്റെ പെണ്ണിനേ തൊട്ടത്...

അൻഷി യുടെ കൈകൾ സിന്ദൂര യുടെ കവിളിൽ പതിഞ്ഞു...അവൾക്ക് ഒരു മിനിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ല ...കണ്ണിൽ ഇരുട്ട് കയറി ചെവിയിൽ എന്തോ മൂളുന്ന പോലെ തോന്നി....

നിന്നിലലിയാൻ 💕💕Where stories live. Discover now