രാഹുൽ ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതും എല്ലാവരും അവിടെ പ്രേസേന്റ് ആയിരുന്നു... ആദിയും പിള്ളാരും വിശ്വ അച്ഛനും... അജു ആണേൽ കൈ രണ്ടും മാറിൽ പിണച് കെട്ടി കണ്ണ് കുറുക്കി അവന്റെ പുറകിലേക്ക് നോക്കി നിൽപ്പാണ്... രാഹുൽ നെറ്റി ചുളിച്ചു തിരിഞ്ഞു നോക്കാൻ പോയതും അവന്റെ തൊട്ട് പിന്നിൽ സിദ്ധുവിന്റെ ദേഹം ചെറുതായി അമർന്നു.. അവനെ തൊട്ടു തൊട്ടില്ല എന്നുള്ള മട്ടിലാണ് സിദ്ധുവിന്റെ നിൽപ്പ്... രാഹുലിനാണേൽ ചെറുതായി ചമ്മല് തോന്നുന്നുണ്ടായിരുന്നു.. കാരണം എല്ലാവരുടെയും കണ്ണുകൾ അവരുടെ നേർക്ക് ആണ്...
"മമ്..... എന്തായിരുന്നു രണ്ടിനും അതിനകത്തു പരുപാടി........?"
അജു ഭയങ്കര ഗൗരവത്തോടെ ആണ് ചോദ്യം ചെയ്യൽ... റെക്സും ആദിയും ഓക്കേ ചിരി കടിച്ചു പിടിച്ചു നിൽപ്പുണ്ട്....
"ബാത്‌റൂമിൽ സാധാരണ നീ എന്തിനാ പോകാറ്......?"
പുറകിൽ കൂടി രാഹുലിന്റെ ഇടുപ്പിൽ ഒരു വശത്തു കൈ ചേർത്ത് കൊണ്ട് സിദ്ധു യാതൊരു കൂസലും കൂടാതെ അവനോട് മറു ചോദ്യം ചോദിച്ചു...
"അതല്ലലോ ഞാൻ ചോദിച്ചതിന് ഉള്ള മറുപടി..... 😬.... നീ ഞങ്ങടെ ചെക്കനെ കൊന്നോടാ.....?"
പെട്ടന്ന് അജു മുന്നിലേക്ക് വന്നു രാഹുലിന്റെ ഷർട്ട് അല്പം മാറ്റി അവന്റെ കഴുത്തിലെ പാടിലേക്ക് നോക്കി.. ശേഷം സിദ്ധുവിനെ പല്ല് കടിച്ചു നോക്കി...
"കടിച്ചു പറിച്ചു വെച്ചേക്കുന്നേ നോക്കിയേ....."
സിദ്ധു ആണേൽ അജുവിന് നേരെ കട്ട പുച്ഛം വാരി വിതറി....
"ഏതായാലും ചാവാൻ പോയത് അല്ലെ...? "
ഇത്തവണത്തെ സിദ്ധുവിന്റെ സംസാരത്തിൽ രാഹുൽ ആണ് പല്ല് കടിച്ചത്..... അവൻ ദേഷ്യത്തോടെ സിദ്ധുവിന്റെ കൈ തന്റെ ഇടുപ്പിൽ നിന്ന് തട്ടി മാറ്റി അവനെ ഒന്നു കൂർപ്പിച്ചു നോക്കിക്കൊണ്ട് ചെന്ന് ബെഡിൽ കിടന്നു.... അജു ആണേൽ നിനക്ക് അങ്ങനെ തന്നെ വേണം എന്നുള്ള എക്സ്പ്രഷൻ ഇട്ടു സിദ്ധുവിനെ നോക്കി.... സിദ്ധു അപ്പഴും പുച്ഛം....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
