Aathi Dev🔥
സൺഡേ ഓക്കേ പയ്യന്മാർ ഒരുമിച്ചു ഇവിടെ തന്നെ കൂടിയിട്ട് രാത്രി ആയപ്പോൾ ഞാൻ എല്ലാവരെയും തിരികെ ഹോസ്റ്റലിൽ കൊണ്ട് പോയി വിട്ടിരുന്നു... തിങ്ങ്ളാഴ്ച ക്ലാസ്സ് ഉണ്ടല്ലോ...
അങ്ങനെ അടുത്ത ദിവസം രാവിലെ കിച്ചണിൽ അൻഷിക്ക് കൊണ്ട് പോകാനുള്ള ലഞ്ച് റെഡി ആക്കുന്ന തിരക്കിൽ ആയിരുന്നു ഞാൻ ... പെട്ടന്ന് എന്റെ വയറ്റിലൂടെ രണ്ടു കൈ ഈഴഞ്ഞു വരുന്നതും നഗ്നമായ പുറമേനിയിൽ ചൂടുള്ള കവിൾതടം അമരുന്നതും അറിഞ്ഞു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു...
"എണീറ്റോ......? Good Morning......."
അൻഷി എന്റെ പുറത്ത് മൂക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ഉരസ്സി ചിണുങ്ങിക്കൊണ്ട് ഒന്നും കൂടെ എന്റെ ദേഹത്തോട്ട് പറ്റി ചേർന്ന് നിന്നു....ഉറക്കപ്പിച്ചു മാറിയിട്ടില്ല ചെക്കന്....
"Good Morning ദേവ.......ഞാൻ എണീറ്റപ്പോ അടുത്ത് കണ്ടില്ല... എനിക്ക് സങ്കടം വന്നു അറിയോ....?"
അവന്റെ പരിഭവത്തോട് കൂടിയ സംസാരം കേൾക്കെ എനിക്കു ചിരി വന്നു...ഈ ചെക്കന്റ് കാര്യം... ഉറക്കം എണീച്ചാൽ അവനു കണ്മുന്നിൽ എന്നേ കാണണം...ഇലേൽ തീർന്നു...
"നീ ഉണരുന്നതും നോക്കി ഞാൻ അവിടെ ഇരുന്നാൽ പിന്നെ നിനക്ക് ക്ലാസിൽ കൊണ്ട് പോകാനുള്ള ഭക്ഷണം ആര് ഉണ്ടാക്കും.....?"
ക്ലാസിൽ പോകുന്ന കാര്യം കേട്ടതും അൻഷിയുടെ ഉറക്കപിച്ചൊക്കെ എങ്ങാണ്ടോ പോയെന്ന് തോന്നുന്നു... ഞെട്ടിക്കൊണ്ട് അവൻ എന്റെ മുമ്പിൽ വന്നു നിന്നു...
"ക്ലാസിനു പോവാനോ..... ഇന്ന് കൂടി ദേവ.... പ്ലീസ്..... നാളെ പോവാന്നെ......"
കണ്ണൊക്കെ ചുരുക്കി ആഹ് കുഞ്ഞി മുഖത്തു ദയനീയത വാരി വിതറി ആണ് പറച്ചിൽ.... അടവ് ആണ് ഇതൊക്കെ.... എന്റെ ഒപ്പം ഏത് നേരവും അവനു ഇങ്ങനെ ഇരിക്കണം...
"നീ ഹോസ്പിറ്റലിൽ നിന്ന് വന്നതിന് ശേഷം ഇത്രയും ദിവസം ലീവ് ആയിരുന്നില്ലേ അൻഷി... അന്നത്തെ ക്ലാസ് ഓക്കേ മിസ്സ് ആയില്ലേ...ഇനിയും ക്ലാസ് മിസ്സാക്കിയാൽ എങ്ങനെയാ ശെരിയാവുന്നെ... അതു കൊണ്ട് മടി പിടിച്ചു ഇരിക്കാതെ പോയി റെഡി ആവാൻ നോക്ക്...."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
