എന്തൊക്കയോ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് രാഹുൽ പതിയെ ചിമ്മി ചിമ്മി കണ്ണ് തുറന്നു.... വെളിച്ചം കണ്ണിലേക്കു അടിച്ചതും അവൻ അതെ വേഗത്തിൽ കണ്ണുകൾ ഇറുക്കെ അടച്ചു... തലയ്ക്കു വല്ലാത്ത ഭാരം തോന്നി ഇടതു കൈ ഉയർത്തി തലയിൽ പിടിക്കാൻ പോയതും ആരോ വന്നു ആഹ് കൈ തിരികെ താഴേക്ക് വെച്ചു... ആഹ് നിമിഷം കൈയിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടു....നെറ്റി ചുളിച്ചു കൊണ്ട് വേദന കടിച്ചമർത്തി രാഹുൽ ഒരു വിധം കണ്ണ് രണ്ടും വലിച്ചു തുറന്നു.... ആദ്യം ഒന്നും വ്യക്തമായില്ല... എന്തൊക്കയോ മൂടപ്പെട്ടത് പോലെ... ഒന്ന് രണ്ടു നിമിഷം വേണ്ടി വന്നു എല്ലാം ഒന്ന് വ്യക്തമാകാൻ... കണ്ണ് രണ്ടും ഒന്നും കൂടി ചിമ്മി തുറന്നു നോക്കിയതും മുന്നിൽ കണ്ട കാഴ്ച്ചയിൽ പെട്ടന്ന് കണ്ണ് തള്ളി തറഞ്ഞു ഇരുന്നു പോയി അവൻ....
തന്റെ അച്ഛനെ ചുമരിനോട് ചേർത്ത് പിടിച്ചു കഴുത്തിൽ കൈ മുട്ട് ചേർത്ത് എന്തൊക്കയോ ദേഷ്യത്തിൽ സംസാരിക്കുന്ന സിദ്ധു..... അവന്റെ മുഖത്തെ ഞരമ്പുകൾ ഓക്കേ വലിഞ്ഞു മുറുകി വല്ലാത്തൊരു ഭാവം...
അരവിന്ദൻ ശ്വാസം എടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് സിദ്ധുവിന്റെ പിടിയിൽ... അവരുടെ തൊട്ട് അടുത്ത് കൈ മാറിൽ പിണച് കെട്ടി യാതൊരു കൂസലും കൂടാതെ നോക്കി നിൽപ്പുണ്ട് ആദി... ബാക്കി ഉള്ള ചെക്കന്മാരും ഏറെ കുറയെ അതെ ഭാവത്തിൽ തന്നെ വല്ലാത്തൊരു നിർവൃതിയോടെ നിൽക്കുന്നു... അൻഷി മാത്രം ആദിയുടെ സ്ലീവസിൽ തെരു പിടിച്ചു സിദ്ധുവിനെ പിടിച്ചു മാറ്റാൻ പറയുന്നുണ്ട്... പക്ഷെ ആദി കേട്ട ഭാവം നടിക്കുന്നില്ല...
"നിങ്ങളെ ഇനി എന്റെ കിച്ചുവിന്റെ കൺവെട്ടത് പോലും കണ്ടു പോകരുത്... ഇപ്പോ എന്ത് കാണിക്കാനാ, ആരെ കാണിക്കാനാ ഇങ്ങോട്ടേക്കു കെട്ടി എടുത്തത്... Huh?അവൻ ചത്തോ എന്ന് അറിയാനോ.... ഡോക്ടർ പറഞ്ഞത് അവന്റെ ശരീരത്തു ഇനി അടി കൊള്ളാൻ ഒരു സ്ഥലവും ബാക്കി ഇല്ലായെന്നാണ്... തന്റെ കൈ ആണ് അവന്റെ ദേഹത്ത് പതിഞ്ഞത് എന്ന് എന്റെ കിച്ചു സമ്മതിച്ചാൽ താൻ അഴിയേണ്ണും...!!എണ്ണിക്കും ഞാൻ.... "
BINABASA MO ANG
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
