അൻഷി ഒന്ന് ഫ്രഷ് ആയി ഡ്രെസ് ഒക്കെ മാറി റൂമിൽ തന്നെ കുറേ നേരം ഇരുന്നു.... ആദി വന്നു അവനെ വിളിക്കും എന്ന് കരുതി ആണ് ആളുടെ ഇരുപ്പ്....പക്ഷെ മണിക്കൂർ രണ്ടു ആയിട്ടും ആദിയുടെ അനക്കം ഒന്നും ഇല്ലാണ്ട് ആയപ്പോ അവനു ദേഷ്യം വരാൻ തുടങ്ങി...
"എന്നെ വന്നു ഒന്ന് വിളിച്ചാൽ എന്താ?വിശന്നിട്ടു വയ്യ... ഹോ...."
അൻഷി വയറും പൊത്തി പിടിച്ചു റൂമിൽ കൂടി തേരാപാര നടന്നു.... വിശപ്പിനുള്ള സൈറൺ വിളി വയറ്റിൽ നിന്ന് കേൾക്കാൻ തുടങ്ങിയതും അൻഷി ചുണ്ടും കൂർപ്പിച്ചു ഡോർ തുറന്നു റൂമിന് പുറത്തേക്ക് ഇറങ്ങി...
ഹാളിൽ നേരത്തെ ആദി ഇരുന്നിരുന്നയിടം ശൂന്യം ആയിരുന്നു... അവൻ ചുറ്റിനും ഒന്ന് നോക്കി... അവസാനം തേടിയ വള്ളിയെ അടുക്കളയിൽ നിന്ന് കണ്ട് കിട്ടി...
ആദിയെ കണ്ടതും അൻഷിയുടെ മുഖം കുത്തി വീർത്തു.... അവൻ ആദിയുടെ അടുത്തേക്ക് ചവിട്ടി കുലുക്കി നടന്നു...ആദി കാര്യമായി എന്തോ കുക്കിങ്ങിൽ ആണ്... അൻഷി വന്നതൊന്നും ആള് അറിഞ്ഞിട്ട് ഇല്ല...
അൻഷി അവന്റെ അടുത്ത് വന്നിട്ട് എത്തി കുത്തി ആദിയുടെ ഷോൾഡറിൽ കൂടി നോക്കി... എന്തൊക്കയോ എണ്ണയിൽ ഇട്ട് മൂപ്പിക്കുവാ... അതു എന്താണെന്നു ഒന്നും അൻഷിക്ക് അങ്ങോട്ട് പിടി കിട്ടിയില്ല....
ആദി ഇപ്പോ fully റിക്കവർ ആയത് കൊണ്ടു കുക്കിംഗ് എല്ലാം ആദി തന്നെ ആണ് ചെയ്യുന്നത്... അതാണ് അവനു ഇഷ്ടവും...ബാക്കി ക്ലീനിങ്നും പുറം പണിക്കും മാത്രം ഒരു മൈഡിനെ നിർതി....
"എനിക്ക് വിശക്കുന്നു....."
അൻഷി കുറച്ചു ജാഡയിട്ട് ശബ്ദം കനപ്പിച്ചു കൊണ്ട് പറഞ്ഞു... പെട്ടന്ന് ഉള്ള അവന്റെ ശബ്ദം കേട്ട ആദി ചെറുതായ് ഒന്ന് ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി....
"മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു കുട്ടിപിശാശ്..."
ആദി കണ്ണുരുട്ടി പറഞ്ഞിട്ട് തിരിഞ്ഞു കുക്കിംഗിൽ ശ്രധിച്ചു നിന്നു... അൻഷി മുഖവും വീർപ്പിച്ചു ആദിയുടെ പുറത്തിനിട്ട് ഒരു ഇടി അങ്ങ് വെച്ചു കൊടുത്തു....
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
