അൻവറിന് മുന്പിൽ കയ്യിൽ ഇരിക്കുന്ന കടലാസ് കഷ്ണം ഞെരിച്ചു പിടിച്ചു കൊണ്ടു ആദി വാക്കുകൾ കിട്ടാതെ ഉഴറി...
"ആദി..... നീയൊന്ന് പറഞ്ഞു തുലയ്ക്കുന്നുണ്ടോ റിസൾട് എന്തായെന്ന്?"
ക്ഷമ കെട്ട് ഒടുക്കം അൻവർ ഒച്ചയുയർത്തിയതും കയ്യിലിരുന്ന കടലാസ് ആദി അവനു നേരെ നീട്ടി....അൻവർ ആകാംഷയോടെ അതു കൈയ്യിലേക്ക് വാങ്ങിക്കൊണ്ട് തന്റെ കണ്ണിനു നേരെ തുറന്നു പിടിച്ചു.. ഒട്ടൊരു നിമിഷത്തിൽ അവന്റെ മുഖത്തു അവിശ്വാസനീയത നിറഞ്ഞു... അതെ ഭാവത്തോടെ അവൻ ആദിയെ മുഖമുയർത്തി നോക്കി..
"പോസിറ്റീവ്........"
അൻവറിന്റെ നാവിൽ നിന്നും ചലിച്ച ആഹ് വാക്കുകളിൽ ആദി കണ്ണുകൾ അവന്റെ മുഖത്തു നിന്നും വെട്ടിച്ചു മാറ്റി..
"എന്താടാ ഇതിനു അർത്ഥം... അപ്പോൾ ജിജു... അവൻ നിന്റെ അച്ഛന്റെ ചോരയല്ലേ?...."
അൻവറിന്റെ ചോദ്യം കേൾക്കെ ആദിയുടെ ഓർമകൾ കുറച്ചു ദിവസങ്ങൾ പിന്നിലേക്ക് പോയി..
.
.
.
ഒത്തിരി വൈകിയിട്ടും അന്ന് ആദി ഓഫീസിൽ ഇരിപ്പുണ്ടായിരുന്നു.. അത്യാവശ്യമായി നോക്കേണ്ട ചില ഫയലുകൾ ധൃതിയിൽ മറിച്ചു നോക്കുന്നതിനടിയിൽ ഉച്ചത്തിൽ വാതിലിൽ ഒരു മുട്ട് കേൾക്കേ ആദി തലയുയർത്തി അങ്ങോട്ടേക്ക് നോക്കി...
"Come in......."
ആദിയുടെ അനുവാദം കിട്ടിയതും ആഹ് വാതിൽ കടന്നു ഒരു 60 തിനോട് പ്രായം തോന്നിക്കുന്ന ഒരാൾ ഓഫീസിനുള്ളിലേക്ക് കയറി മെല്ലെ വാതിൽ അടച്ചു... ആദി ഭാവമേതും കൂടാതെ അയാളോട് മുന്നിൽ ഇരിക്കുന്ന ചെയർ ചൂണ്ടി കാണിച്ചു ഇരിക്കാൻ ആവിശ്യപെട്ടു കൊണ്ടു തന്റെ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു...
"നമസ്കാരം.... ഞാൻ.... ഞാൻ...കുറച്ചു ദൂരേന്ന് വരുവാ... എന്റെ പേര് ബാലൻ....."
കൈ രണ്ടും കൂപ്പിക്കൊണ്ട് വിനയത്തോടെ അയാൾ പറഞ്ഞു നിർത്തി... ആദി ഭാവമേതും കൂടാതെ അയാൾ പറയാൻ പോകുന്നത് കേൾക്കാൻ ക്ഷമയോടെ ഇരുന്നു ... ഈ അസമയത്തു അതും ഓഫിസ് സമയം കഴിഞ്ഞു വരണമെങ്കിൽ അയാൾക്ക് പറയാൻ ഉള്ളത് ഒഫീഷ്യൽ കാര്യം ആയിരിക്കില്ല എന്നൊരു ഊഹം ഉണ്ടായിരുന്നു ആദിക്ക്...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
