ഡിനിംഗ് ടേബിളിൽ ഫുഡ് എടുത്തു വയ്ക്കാൻ നേരം കസേരയിൽ പിടിച്ചു നിന്നു താളം ചവിട്ടുന്നവനെ അൻവർ കടുപ്പിച്ചൊന്ന് നോക്കി..
"ഇരിക്കെടാ അങ്ങോട്ട്....."
അലറൽ കേൾക്കേണ്ട താമസം അജു ചാടി പിടിച്ചു കസേരയിൽ കയറി ഇരുന്നു.
"വല്ലാണ്ട് പാവത്താൻ ചമയണ്ട, അതും നിന്റെ ഓഞ്ഞ സ്വഭാവം അറിയുന്ന എന്നോട്...."
അൻവർ കട്ട പുച്ഛം വാരി വിതറി.. അജു പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് അൻവറിനെ തുറിച്ചു നോക്കി....
"ഇങ്ങേരു മനുഷ്യനെ ഡീസന്റ് ആവാൻ സമ്മയിക്കൂല....." ചുണ്ടിനിടയ്ക്ക് വെച്ചു പിറുപിറുത്തു കൊണ്ട് അജു തന്റെ തുറിച്ച നോട്ടം അതേപടി തുടർന്നു...
"എന്തോന്നാടാ കണ്ണിട്ട് ഉരുട്ടുന്നെ?"
"കണ്ണ് ഉണ്ടായിട്ട്.....തന്റെ കയ്യിൽ അല്ലാലോ എൻറെ കണ്ണ് ഇരിക്കുന്നെ... എനിക്കു തോന്നുമ്പോലെ ഉരുട്ടും, ചിലപ്പോ മറിച്ചിട്ടെന്നും ഇരിക്കും...."
അൻവറിന്റെ ചോദ്യത്തിന് അജുവിന്റെ വാക്കത്തി പോലുള്ള മറുപടി എത്തി..
"ദേ എന്നേ വെറുതെ ചൊറിയാൻ വന്നേക്കല്ലേ... ഞാൻ ഓക്കേ ചൊറിയാൻ തുടങ്ങിയാൽ പിന്നെ മാന്തി പൊളിച്ചിട്ടേ വിടു....എന്നേ ശെരിക്ക് അറിയത്തില്ല നിങ്ങൾക്ക്.. ഹും....."
അൻവർ വീണ്ടും എന്തോ പറയാൻ നാവ് ഉയർത്തിയതും അതിനു തടയിട്ട് കൊണ്ട് അജു സംസാരിച്ചു.. പിന്നെ കഴുത്തു ഒറ്റ വെട്ട് വെട്ടിച്ചു മുഖം തിരിച്ചു ഇരുന്നു...
പോലീസ് ഏമാന്റ മുന്നിൽ ആസ്ഥാന ചൊറിയാൻ ആയ അജുവിന്റെ തട്ട് ഇച്ചിരി താണു തന്നിരിക്കും.. 😜
അപ്പോഴേക്കും ഹാളിനു അടുത്തുള്ള മുറിയിൽ നിന്നും അൻവറിന്റെ അമ്മ പുറത്തേക്ക് വന്നു.. അജു അവരെയൊന്ന് നോക്കി.. നേരത്തെ ധരിച്ചിരുന്ന പാർട്ടി വെയർ സാരീ ഓക്കേ മാറ്റി ഇപ്പോൾ ഒരു നൈറ്റി ആണ് വേഷം... എന്നിട്ടും അവരെ കാണാൻ നല്ല ചന്തം ഉണ്ടെന്ന് തോന്നിയവനു....തല മുടി കൈക്കൊണ് ഉയർത്തി കെട്ടി അവർ അജുവിന് എതിരെയുള്ള കസേരയിൽ വന്നിരുന്നു..
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
