Devaansh 43

1K 30 3
                                        




                           താഴേക്ക് പോയി രാഹുൽ അവിടെ ആകമാനം സിദ്ധുവിനെ അനേഷിച്ചു... പക്ഷെ എങ്ങും കണ്ടില്ല..ഹാളിൽ കൊച്ചു ടിവി ചാനലും വെച്ചു 'അനിയൻ ബാവ ചേട്ടൻ ബാവ' ഇരുന്നു കാണുന്നുണ്ട് മ്മടെ അജു കുട്ടൻ... തൊട്ട് അപ്പുറത്തു റെക്സ് അവനെ നോക്കി ചാനല് മാറ്റി പിടിക്കാൻ പറഞ്ഞു കൊണ്ട് പല്ല് കടിക്കുന്നുണ്ട്....രാഹുലിന് അതു കണ്ടു ചിരി വന്നു...

"ഡോറ മോൻ എന്തെടുക്കുവാ? കാർട്ടൂൺ കാണുവാണോ....?"

അജുവിന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് രാഹുൽ ചോദിച്ചതും അജു അവനെ ഒന്ന് കുർപ്പിച്ചു നോക്കിക്കൊണ്ട് പിന്നും ടിവിയിലേക്ക് ശ്രദ്ധ ചലിപ്പിച്ചു...

രാഹുൽ പെട്ടന്ന് സിറൗട്ടിൽ ആരോ നിൽക്കുന്നത് പോലെ തോന്നി അങ്ങോട്ടേക്ക് നടന്നു.. നോക്കിയപ്പോ സിദ്ധു അവിടെ ഉള്ള കൈവരിയിൽ ഇരുന്നു കൊണ്ട് ഫോണിൽ തോണ്ടുന്നു.... മുഖം ഒരു കൊട്ടയ്ക്ക് ഉണ്ട്....

"സിദ്ധു..........."

രാഹുൽ വിളിച്ചിട്ടും മൈൻഡ് ചെയ്യാതെ സിദ്ധു ഫോണിൽ തന്നെ നോക്കി ഇരുന്നു... രാഹുൽ ദേഷ്യത്തോടെ ചെന്ന് അവന്റെ കൈയിൽ നിന്ന് ഫോൺ തട്ടി പറിച്ചു മേടിച്ചു... സിദ്ധു കൈ വരിയിൽ പിടി മുറുക്കി കൊണ്ട് യാതൊരു പ്രതികരണവും കൂടാതെ ദൂരേക്ക് നോക്കി ഇരുന്നു.... രാഹുലിന് ഇത്തവണ നല്ലത് പോലെ അങ്ങ് വിറഞ്ഞു കയറി അവൻ സിദ്ധുവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അവന്റെ മുഖം പിടിച്ചു തനിക്ക് നേരെ തിരിച്ചു....

"അവിടെ ആരാ നിന്റെ അമ്മുമ്മ ഇരിപ്പുണ്ടോ അങ്ങടേക്ക് നോക്കാൻ....?"

രാഹുൽ ദേഷ്യത്തോടെ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞിട്ടും അവിടെ യാതൊരു ഭാവഭേദവും കൂടാതെ അവനെ തന്നെ നോക്കി ഇരിപ്പാണ് സിദ്ധു....

"ചെറിയ കാര്യത്തിനാ സിദ്ധു നീ ഇപ്പൊ ഇങ്ങനെ ദേഷ്യം പിടിച്ചു ഇരിക്കുന്നെ....കൂടുതൽ വാശി കാണിച്ചാൽ പിന്നെ ഞാൻ മൈൻഡ് ചെയ്യാൻ വരൂല..."

സിദ്ധു അവന്റെ ഷർട്ടിൽ നിന്ന് രാഹുലിന്റെ കൈ തട്ടി മാറ്റിയിട്ടു അവനെ രൂക്ഷമായി ഒന്ന് നോക്കി...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Où les histoires vivent. Découvrez maintenant