ഹോസ്റ്റലിന് മുന്നിൽ ജീപ്പ് ചവിട്ടി നിർത്തിയതും വല്ലാത്തൊരു ആശ്വാസത്തോടെ റെക്സ് ജീപ്പിൽ നിന്നും ചാടി പുറത്തേക്ക് ഇറങ്ങി.
ജീപ്പിന് അകത്തു അൻവറും അജുവും പോര് കോഴികളെ പോലെ നോക്കി ഇരിപ്പുണ്ട്... അവിടുന്ന് ഇവിടെ എത്തുന്നത് വരെ രണ്ടും ചെവി തല കേൾപ്പിക്കാതെ തല്ല് പിടിത്തം ആയിരുന്നു. അൻവർ ഒന്ന് പറയുന്നതിനു അജു പത്തു പറയും. എല്ലാം കൂടി റെക്സിനു തല പെരുക്കുന്നുണ്ടായിരുന്നു.. ഇപ്പോഴാണ് അവനു ഇച്ചിരി സമാധാനം ആയതു..
അജു സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് അൻവറിനെ കൂർപ്പിച്ചു നോക്കി...
"തന്നെ ഞാൻ ഇനി ചത്താലും വിളികൂല.. അല്ലേലും ഏത് നേരത്താണാവോ എനിക്കു ഈ കാണ്ടാമൃഗത്തിനെ ഫോൺ വിളിക്കാൻ തോന്നിയ്തു.."
ആദ്യം പറഞ്ഞത് അൻവറിന് നേരെ സ്വരം ഉയർത്തിയും അവസാനത്തേത് ചുണ്ടിനിടയിലും വെച്ചു അവൻ പിറുപിറുത്തു.. കുറച്ചു നേരം കഴിഞ്ഞിട്ടും താൻ പറഞ്ഞതിന് പ്രതികരണം ഒന്നുമില്ലായെന്ന് കാണെ മുഖം ഉയർത്തി അവൻ അൻവറിനെ നോക്കിയതും അവിടെ ഏതാണ്ടൊക്കെ എക്സ്പ്രഷൻ ഇട്ട് ഇരിക്കുന്നു. മുഷ്ടി ചുരുണ്ടു വരുന്നത് കണ്ടപ്പോഴേ അജുവിന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..
ഡോർ തുറന്നു പുറത്തേക്ക് ചാടാൻ നിൽക്കുന്നതിനു മുന്നേ അജുവിന്റെ ടീഷർട്ടിന്റെ പിൻകോളറിൽ പിടി വീണിരുന്നു... അതിന്റെ കഴുത്തോടു ചേർത്ത് പിടിച്ചു ഒന്ന് വലിച്ചതും അജു സീറ്റിലേക്ക് തന്നെ ചാഞ്ഞു ഇരുന്നു പോയി..
അജു ആകെ പെട്ടത് പോലെ അൻവറിനെ മുഖം തിരിച്ചു നോക്കി..
"എ.. എന്താ.....? "
പിടി മുറുക്കി ടീഷർട്ടിൽ ഒന്നും കൂടി അൻവർ ഒന്ന് വലിച്ചതും അവന്റെ കഴുത്തു മുറുകുന്നത് പോലെ തോന്നി..
'ദൈവമേ ഇങ്ങേരു എന്നേ ടീഷർട്ടിൽ ഇട്ട് തൂകി കൊല്ലാൻ പോകുവാന്നോ?' അജു ഉള്ളിൽ ചിന്തിച്ചു പോയി...
റെക്സ് ഇതൊക്കെ കണ്ടു കണ്ണും തള്ളി നിൽപ്പാണ്...
"ഇയാള്... ഇയാള് എന്താ ചെയ്യുന്നേ? വിട്.. വിടാനല്ലേ പറഞ്ഞത്...."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
