Devaansh 110

1.2K 35 3
                                        




                            റിസോർട്ടിൽ നിന്നും തിരികെ മടങ്ങുന്ന യാത്രയിൽ ഉടനീളം ജഗന്റെ കണ്ണുകൾ റെക്സിനെ തേടി പൊയ് കൊണ്ടേയിരുന്നു... റെക്സ് എന്നാൽ ഇയർപോഡിൽ പാട്ട് കേട്ട് പുറത്തേക്ക് മിഴികൾ നട്ടിരുപ്പാണ്‌...അവന്റെ മുഖത്തു പ്രതേകിച്ചു ഭാവങ്ങൾ ഒന്നും തന്നെയില്ല... ശൂന്യമായ വെള്ള കടലാസ്സിൻ കഷ്ണം പോൽ അവന്റെ മുഖവും ശൂന്യമായിരുന്നു....

ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ വിഷ്ണുവിന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് റൈർ വ്യൂ മിറോറിൽ കൂടി ഇരുവരിലും പതിക്കുന്നുണ്ട്...ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന ജിജുവിന്റെ കണ്ണുകളും അവർക്ക് നേരെ തന്നെ ആയിരുന്നു.....

വിഷ്ണുവും ജിജുവും പരസ്പരം ഒന്ന് നോക്കി.... വിഷ്ണു എന്തോ കണ്ണ് കൊണ്ട് കാണിച്ചതും ജിജു ശെരിയെന്ന മട്ടിൽ തല അനക്കി കൊണ്ട് തിരിഞ്ഞു റെക്സിനെ നോക്കി....

"എന്താടാ ഒരുമാതിരി അവാർഡ് പടം കണക്ക് ഇരിക്കുന്നത്....? ഇങ്ങോട്ട് പോരുമ്പോ ഭയങ്കര ഗാനമേള ആയിരുന്നല്ലോ....."

കൂൾ ആയി അതും പറഞ്ഞു കൊണ്ട് ജിജു അവന്റെ മറുപടിക്കായി അവനെ ഉറ്റ് നോക്കി... റെക്സ് എന്നാൽ ഒറ്റൊരു അക്ഷരം മിണ്ടിയില്ല എന്ന് മാത്രമല്ല, അവന്റെ ഭാഗത്തേക്ക് നോക്കാനേ പോയില്ല.... ജിജു പല്ല് കടിച്ചു കൊണ്ട് അവന്റെ തുടയിൽ അമർത്തി ഒരു നുള്ള് കൊടുത്തു.....

"പന്ന $@*&% മോനെ..... നിന്നോടല്ലെടെ മൈ*$@* ഞാൻ ഈ കിടന്നു ചെലയ്ക്കുന്നത്......"

ജിജുവിന്റെ കലിപ്പ് മോഡ് ഓൺ ആയതും റെക്സ് ഒരു മുഷിച്ചിലോടെ അവനെ നോക്കി... നുള്ളിയത് ഒന്നും അവന്റെ രോമത്തിൽ പോലും ഏറ്റിട്ട് ഇല്ലായെന്നൊരു ഭാവമാണ് ചെക്കനിൽ.....

എന്നാൽ തൊട്ട് ഇപ്പുറത്തു ഇരിക്കുന്നവന്റെ വായും പൊളിച്ചുള്ള ഇരുപ്പ് കാണെ ജിജു ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് ജഗനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.... ആദിയുടെ പുന്നാര അനിയൻ ഉണ്ണിക്കുട്ടന്റെ തനി സ്വരൂപം ജഗൻ അപ്പോഴാണേ കാണുന്നത്....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now