കാറിൽ ഇരുന്നു കൊണ്ട് ആദി പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടു ഇരുന്നു...മനസ്സ് ഒരു നൂല് പൊട്ടിയ പട്ടം കണക്കെ എങ്ങോട്ടൊക്കയോ പാറി പറന്നു നടന്നു....ഇടയ്ക്ക് നിറഞ്ഞു വരുന്ന കണ്ണുകൾ ഇരു വശത്തെയും ഷോൾഡർ ഉയർത്തി അവൻ തുടയ്ക്കുന്നുണ്ട്..
താൻ അവിടെ വെച്ചു അൻഷിയോട് പറഞ്ഞാ വാക്കുകൾ ഓർത്തെടുക്കവേ ആദിക്ക് തന്നോട് തന്നെ സ്വയം ദേഷ്യം തോന്നി... തനിക്കു വേദനിച്ചത് പോലെ അൻഷിയെയും തിരികെ വേദനിപ്പിക്കണം, അതിന്റെ കയ്പ്പ് എന്താണെന്ന് അവനെയും കൂടി ഒന്നറിയിച്ചു കൊടുക്കണം എന്നൊരു ചിന്ത മാത്രമേ ആഹ് നേരത്ത് മനസ്സിൽ ഉണ്ടായുള്ളൂ...അതു കൊണ്ട് തന്നെ അൻഷിയുടെ നിറഞ്ഞ കണ്ണുകളോ വേദന നിറഞ്ഞ മുഖഭാവമോ ഒന്നും ആഹ് നേരത്ത് അവൻ വിലയ്ക്കെടുത്തില്ല....പക്ഷെ ഇപ്പോൾ അവയൊരൊന്നും മനസ്സിൽ ഇട്ടു കൂട്ടി കിഴിച്ചപ്പോൾ ആദിക്ക് ആകെ മൊത്തം ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി....
"ചേട്ടാ..... ദേ ആഹ് കടയുടെ ഫ്രണ്ടിൽ ഒന്ന് ഒതുക്കി നിർത്തിക്കെ....."
മുന്നിൽ കാണുന്ന ഒരു ചെറിയ പെട്ടിക്കട ചൂണ്ടി കാണിച്ചു കൊണ്ട് ആദി പറഞ്ഞതും ടാക്സി ഡ്രൈവർ വണ്ടി ഒതുക്കി നിർത്തി അവനെയൊന്ന് തിരിഞ്ഞു നോക്കി...
"ഞാൻ ഇപ്പോ വന്നേക്കാം......"
അതും പറഞ്ഞു കൊണ്ട് ആദി കാറിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി... അവിടെ കണ്ട കടയിൽ നിന്ന് ഒരു സിഗരറ്റ് പാക്കറ്റ്റ് വാങ്ങി അതിൽ നിന്ന് ഒരെണ്ണം പുറത്തേക്ക് എടുത്തു ചുണ്ടിനിടയ്ക്ക് വെച്ചു കൊണ്ട് അവൻ ലൈറ്റ്ർ എടുത്തു കത്തിച്ചു... ഓരോ പഫും എടുക്കുമ്പോഴും അവന്റെ മനസ്സിലെ പിരിമുറുക്കം കൂടി കൂടി വന്നതല്ലാതെ വേറൊരു മാറ്റവുമുണ്ടായില്ല....
"Damn it........."
തീരാറായ സിഗരറ് കുറ്റി എടുത്തു താഴേക്ക് വലിച്ചു എറിഞ്ഞു കൊണ്ട് അവൻ മുടിയിൽ കൂടി കൈകടത്തി കുടഞ്ഞു...
താൻ ചെയ്തത് ശെരിയാണോ എന്ന് അവൻ സ്വയം തന്നോട് തന്നെ ചോദിച്ചു നോക്കി... അല്ലായെന്ന് മനസ്സ് അലമുറയിടുമ്പോഴും അൻഷി ചെയ്തത് ഒട്ടും ഞ്യായീകരിക്കാനാവാത്ത പ്രവൃത്തി ആണെന്ന് അവൻ സ്വയം ഓർമപ്പെടുത്തി... അൻഷി മാത്രമല്ല... വിഷ്ണുവും തന്റെ അനിയനും ബാക്കി ഉള്ളവന്മാരും ഓക്കേ കൂടി അറിഞ്ഞു വെച്ചിട്ട് തന്നോട് ഒരു വാക്ക് പറഞ്ഞിട്ടില്ലായെന്ന് അവൻ ഓർത്തു... ദേഷ്യത്തെക്കാൾ ഉപരി അവനു വേദനയായിരുന്നു തോന്നിയത്...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
