അൻഷിയുടെ കൈയിൽ കൈ ചേർത്ത് കൊണ്ട് സുനിത ഒരിക്കൽ കൂടി അവനോട് യാത്ര പറഞ്ഞു കൊണ്ട് കാറിലേക്ക് കയറി.. ലച്ചുവും അൻഷിക്ക് നീട്ടി ഒരു ബൈ പറഞ്ഞു കൊണ്ട് പാസ്സന്ജർ സീറ്റിൽ കയറി അവനു നേരെ കൈ വീശി കാണിച്ചു.... അൻഷി അവരെ നോക്കി ഒരു ചെറു ചിരിയോടെ നിന്നു... പെട്ടന്ന് ഡ്രൈവർ സീറ്റിൽ ഗൗരവത്തോടെ ഇരിക്കുന്ന മഹിയുടെ ഇടം കണ്ണാലെ ഉള്ള നോട്ടം കാണെ അൻഷി അമ്പരപ്പോടെ അയാളെ നോക്കി.. അവൻ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും വേഗത്തിൽ പുള്ളി നോട്ടം വെട്ടിച്ചു മുഖം തിരിച്ചു.. അൻഷി വായും തുറന്നു നിന്നു പോയി ആളുടെ പ്രവർത്തിയിൽ...
അവരുടെ കാർ ഹോസ്റ്റൽ ഗേറ്റ് കടന്നു പോകുന്നതും നോക്കി പല വിധ ആലോചനകളോടെ അൻഷി അവിടെ തന്നെ കുറയെ നേരം നിന്നു... പെട്ടന്ന് ജിജു വന്നു അവന്റെ തോളിൽ തട്ടി വിളിച്ചതും അവൻ ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി..
"ഇത്രയും ആയ സ്ഥിതിക്ക് ഏട്ടനോട് കാര്യങ്ങൾ പറഞ്ഞെ പറ്റുള്ളൂ അൻഷി... നമ്മൾ പറഞ്ഞില്ലെങ്കിൽ വിഷ്ണുവേട്ടൻ പറഞ്ഞയാലും ഏട്ടൻ അറിയും... "
ജിജു ഗൗരവത്തോടെ പറയുന്നത് കേൾക്കെ അൻഷി ചുണ്ട് കൂർപ്പിച്ചു അവനെ ദഹിപ്പിച്ചു ഒന്ന് നോക്കി...
"പറയണ്ട........ പറഞ്ഞാൽ ഞാൻ പിന്നെ മിണ്ടില്ല ജിജു......."
വാശിയോടെ അതും പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി അൻഷി അകത്തേക്ക് കയറി പോയി... ജിജു ആണേൽ എന്ത് ചെയ്യണം എന്നറിയാതെ ആകെ ടെൻസ്ഡ് ആയി.. ഇത്രയും നാളും അൻഷിക്ക് അങ്ങനെ ആരും ഉണ്ടായില്ലല്ലോ.. പെട്ടന്ന് ബന്ധം പുതുക്കി ആളുകൾ ഓക്കേ വന്നത് എന്തോ അവനു അത് അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല... അതു മാത്രമല്ല, ആദി നാട്ടിൽ ഇല്ലാത്ത സമയം കൂടി ആയത് കൊണ്ട് ജിജുവിന് വല്ലാത്തൊരു അസ്വസ്ഥത തോന്നി... ഏട്ടനോട് കാര്യം പറയണം എന്നുണ്ട്. എന്നാൽ അൻഷിയുടെ വാശി നല്ലത് പോലെ അറിയാവുന്നത് കൊണ്ട് പറയാനും തോന്നുന്നില്ല.....
🍂🍂

ജിജുവും അൻഷിയും റെക്സും അജുവും കൂടി ഹോസ്റ്റലിൽ നിന്നിറങ്ങി ക്ലാസിലേക്ക് നടക്കുവാണ്... ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും അവിടെ തൂണും ചാരി ബാഗിന്റെ വള്ളിയിൽ പിടിച്ചു കറക്കി കൊണ്ട് നിൽക്കുന്നവളെ കാണെ ജിജുവിന്റെ ചൊടിയിൽ ഒരു കുഞ്ഞു ചിരി വിടർന്നു....
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
