ഫോൺ വൈബ്രേറ്റ് ചെയുന്ന ശബ്ദം കേട്ട് കൊണ്ടാണ് അജുക്കുട്ടൻ ഉറക്കം വിട്ടു ഉണരുന്നത്... മുഖം ചുളിച്ചു പിടിച്ചു ആ കണ്ണുകൾ തുറക്കാതെ തന്നെ വലതു സൈഡിലെ ടേബിളിൽ നിന്നും ഫോൺ കയ്യെത്തിച്ചു എടുത്തു..... ശേഷം ഒറ്റ കണ്ണ് മാത്രം തുറന്നു കൊണ്ടു സ്ക്രീനിലേക്ക് നോക്കി......
📲 ACP sir calling........
ആ കോൺടാക്ട് നെയിം കാണേണ്ട താമസം അവന്റെ തള്ള വിരൽ ആൻസർ ബട്ടണിൽ അമർന്നിരുന്നു..... ഫോൺ മുഖത്തിന് നേരെ പിടിക്കുമ്പോഴേക്കും ഒരു കൊട്ടുവായ ഇട്ടിരുന്നു ചെക്കൻ......
"പോലീസെ................"
നീട്ടിയുള്ള വിളിയിൽ മറുപുറം ഇരുന്നവന്റെ ചുണ്ടുകൾ വിടരാൻ വെമ്പി നിന്നെങ്കിലും അവനത് അടക്കി പിടിച്ചു....
📲"റോയ്................
വെയിറ്റ് ഇട്ട് സ്വല്പം ഗൗരവത്തിൽ തന്നെ വിളിച്ചു.....
"എന്താണാവോ നമ്മളെ ഇങ്ങോട്ടൊക്കെ കയറി വിളിക്കാൻ.... അതും ഈ കൊച്ചുവെളുപ്പാൻകാലത്........."
ചെരിഞ്ഞു തലയിണയിൽ കവിൾ ചേർത്ത് കണ്ണുകളടച്ചു കിടന്നു കൊണ്ടാണ് ചോദ്യം.... ഫോൺ നേരെ മുഖം കാണുന്ന രീതിയിൽ കുത്തി വെച്ചിട്ടുണ്ട്.....
📲 അല്ലാതിപ്പോ നീ ആയിട്ട് വിളിക്കാൻ പോകുന്നില്ലല്ലോ........
ആ കേട്ടതിൽ കണ്ണ് വെട്ടിത്തുറന്ന് കൊണ്ടു അജു അവനെ നോക്കി പല്ല് കടിച്ചു....
"ഞാൻ ആണോടോ മനുഷ്യാ ബ്ലോക്ക് ചെയ്തിട്ട് പോയത്...... എത്ര വട്ടം ഞാൻ വിളിച്ചെന്നു അറിയോ.. ഇൻസ്റ്റയിൽ വരെ ഞാൻ മെസ്സേജ് ഇട്ടു.... എന്നിട്ടാണ് അങ്ങേരുടെ............"
ചെക്കൻ ടെറർ മോഡിൽ ആണെന്ന് മനസിലായത് കൊണ്ടോ അൻവർ പിന്നെ ചൊറിയാൻ നിന്നില്ല.......
📲അതൊക്കെ പോട്ടെ....... പപ്പയക്ക് എങ്ങനയുണ്ട്.......??
"ഇടതു കൈക്ക് ഒരു പൊട്ടലുണ്ട്.... Bandage ഇട്ടേക്കാ.... പിന്നെ അല്ലറച്ചില്ലറ മുറിവുകളും.... അത് രണ്ടു ദിവസം കഴിയുമ്പോ കരിഞ്ഞോളും.... പിന്നെ bandage ഒരു രണ്ടാഴ്ച കാണും......അതിലൊന്നും വലിയ കാര്യമില്ലന്നെ......."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
