ആദി ദേഷ്യത്താൽ അടിമുടി വിറച്ചു നിൽക്കുന്നവനെ ഒന്ന് നോക്കി.. വിഷ്ണുവിന്റെ കണ്ണുകൾ അപ്പോഴും ആദിയുടെ മടിയിൽ ചുരുണ്ടി കൂടി ഇരിക്കുന്നവനിൽ തന്നെ തറഞ്ഞു നിന്നിരുന്നു. ആരെയും ശ്രദ്ധിക്കാതെ ഒന്ന് മുഖം പോലും ഉയർത്തി നോക്കാതെ ആദിയെ മാത്രം അള്ളി പിടിച്ചു ഇരിക്കുന്നവൻ. അവന്റെ കണ്ണുകളിൽ നിന്നും അപ്പോഴും കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു. അതിനോടൊപ്പം മുഖം ചുവന്നു വീർത്തിരിക്കുന്നു.
വിഷ്ണു അവനെ തന്നെ നോക്കികൊണ്ട് ഓരോ ചുവടുകൾ ആയി മുന്പോട്ട് പതിയെ നടന്നു. മഹിയും സുനിതയും ലച്ചുവും ഓക്കേ പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ വീണ്ടും അവരുടെ നോട്ടം വിഷ്ണുവിലേക്ക് തന്നെ വീണു..
വിഷ്ണുവിന്റെ തുറിച്ചു നോട്ടവും അവന്റെ വരവും കാണെ ആദിയുടെ കൈവിരലുകൾ അൻഷിയുടെ ദേഹത്തു ഒന്ന് മുറുകി. അൻഷി അതു തിരിച്ചറിയവേ ഒന്നും കൂടി അവനോട് പറ്റി ചേർന്ന് ഇരുന്നു...
"അൻഷി........."
അവർക്ക് തൊട്ട് മുന്നിലായ് നടന്നു എത്തിയതും കുറച്ചു ഉച്ചത്തിൽ തന്നെ വിഷ്ണു വിളിച്ചു. അപ്പോഴും തനിക്കു മുഖം തരാതെ കുനിഞ്ഞു ഇരിക്കുന്നവനെ വിഷ്ണു ദേഷ്യത്തോടെ നോക്കി. മുഷ്ടി ചുരുട്ടി കൊണ്ട് അവൻ അൻഷിയെ ആദിയുടെ മടിയിൽ നിന്നും വലിച്ചു എഴുന്നേൽപ്പിച്ചു.. ആദി എന്ത് കൊണ്ടോ തടഞ്ഞില്ല.. വെറുതെ കയ്യും കെട്ടി അവരെ നോക്കി ഇരുന്നു..
എന്നാൽ അൻഷി മുഖമുയർത്തി വിഷ്ണുവിനെ നോക്കി.. അത്ര നേരവും തന്നെ നോക്കാതെ ഇരുന്നവൻ ഇപ്പോൾ തന്നെ ശ്രദ്ധിക്കുന്നത് കാണെ വിഷ്ണു അവനിൽ ഉള്ള പിടുത്തം വിടുവിച് കൊണ്ട് നേരെ നിന്നു.
അൻഷി വിഷ്ണുവിനെ നോക്കുന്ന നോട്ടത്തിന്റെ അർഥം മാറ്റാർക്ക് മനസ്സിലായില്ല എങ്കിലും ആദിക്ക് മനസ്സിലായിരുന്നു.. ആദ്യമായിട്ടല്ലേ അവനെ ഒരാൾ ആദിയുടെ കൈയിൽ നിന്നും ഇങ്ങനെ വലിച്ചു നീക്കി നീർത്തുന്നത്. അതിന്റെ എല്ലാ ഇഷ്ടക്കേടും അവന്റെ കുഞ്ഞ് മുഖത്തു പകൽ വെളിച്ചം പോലെ പ്രകടമായിരുന്നു...
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
