നിർത്താതെ ഉയരുന്ന അലാറത്തിന്റെ റിങ്ടോൺ ശബ്ദത്തിൽ അൻവർ മുഖം ചുളിച്ചു കൊണ്ട് കൈ എത്തിച്ചു സൈഡ് ടേബിളിൽ ഇരുന്ന ഫോൺ എടുത്തു, ശേഷം അതു ഓഫ് ചെയ്തു ടേബിളിലേക്ക് തന്നെ അലസമായി എറിഞ്ഞു ഇട്ടു... പിന്നെ കാലിന് താഴെ കിടക്കുന്ന കംഫർട്ടർ എടുക്കാൻ വലതു കൈ ഉയർത്തിയതും അതിനു അവനു കഴിയുന്നുണ്ടായില്ല....ഉറക്കപ്പിച്ചിൽ പിന്നെ അവൻ കൂടുതൽ ശ്രമിക്കാനൊന്നും നിന്നില്ല... തന്റെ നെഞ്ചിൽ ചുറ്റി പിടിച്ചു വെച്ചിരുന്ന തലയിണയെ ഒരല്പം കൂടി മുകളിലോട്ട് കയറ്റി കിടത്തി ചെരിഞ്ഞു അതിലേക്ക് കവിൾ ചേർത്ത് കിടന്നു അൻവർ....
ഗാഡമായ നിദ്രയിൽ ആണ്ടു പോയവൻ വാതില് പൊളിയുന്നത് പോലൊരു ശബ്ദം കേട്ടാണ് പിന്നീട് ഒന്ന് അനങ്ങുന്നത്.... അപ്പോഴും കണ്ണ് തുറക്കാൻ ആവാതെ അവൻ ചുരുണ്ടു തന്നെ കിടന്നു.....
"അച്ചു........നീ എഴുന്നേൽക്കുന്നുണ്ടോ? അതോ ഞാനീ കതക് തല്ലി പൊളിക്കണോ.... രാത്രിയില് കിടക്കാൻ നേരം ഈ ഡോർ കുറ്റി ഇടരുതെന്നു എത്ര പറഞ്ഞാലും അവൻ കേൾക്കില്ല.... തോന്നുന്ന നേരത്ത് ജോലിക്ക് പോവാൻ നിന്റെ ഉപ്പുപ്പാ ആണല്ലോ നിനക്ക് ശമ്പളം എണ്ണി തരുന്നത്.... ദേ ഞാൻ താഴോട്ടു പോകുവാ... ഇനി എന്നേ ഇങ്ങോട്ട് വരുത്തിച്ചാൽ നിന്റെ അന്ത്യം ആയിരിക്കും... ഓർത്തോ....."
അമല ദേഷ്യത്തോടെ ഒന്ന് ഉറഞ്ഞു തുള്ളി കതകിൽ ഒരു തട്ട് കൂടി തട്ടി കൊണ്ടു സ്റ്റെപ്സ് ഇറങ്ങി താഴോട്ട് പോയി...
"ഇനി അമ്മു മേലേക്ക് കേറി വന്നാൽ നിങ്ങളുടെ നടു ഒടിയുവേ....എഴുന്നേൽക്ക് അങ്ങോട്ട് ...."
വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴാൻ പോയ അൻവർ തൊട്ട് അരികിൽ നിന്നും കേട്ട ആ പരിചിതമായ ശബ്ദത്തിൽ ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു..... ആദ്യം തന്നെ അവന് മുന്നിൽ അനാവൃതമായത് വെളുത്ത വെണ്ണ നിറമുള്ളൊരു മേനി ആയിരുന്നു....ബട്ടൻസ് രണ്ടെണ്ണം തുറന്നു കിടക്കുന്ന ഭാഗത്ത് കൂടി പുറത്തേക്ക് കാണാൻ കഴിയുന്ന ആ വെളുത്ത നെഞ്ചിലേക്ക് വല്ലാത്തൊരു ഭാവത്തോടെയാണ് അൻവർ നോക്കിയത്....അപ്പോഴും ഉറക്കത്തിന്റെ ആലസ്യം വിട്ടു മാറാത്തത് കൊണ്ട് ഓരോന്നും തോന്നുന്നത് ആകുമെന്ന ചിന്തയിൽ അവൻ സംശയത്തോടെ ഒന്ന് തല ഉയർത്തി നോക്കി.... നോക്കേണ്ട താമസം ആ കണ്ണുകൾ തുറിച്ചു മിഴിഞ്ഞു.....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
