കിച്ചൺ കൗണ്ടറിന്റെ മേലെ ആദി ദോശ ചുടുന്നതും നോക്കി ഇരുപ്പാണ് നമ്മുടെ അൻഷി.. മാവ് പാനിലേക്ക് ഒഴിച്ചിട്ടു അതു ഇങ്ങനെ വട്ടത്തിൽ തവി കൊണ്ട് പരത്തുന്നത് അവൻ കൗതുകത്തോടെ നോക്കി ഇരുന്നു... ആദി അവന്റെ നോട്ടം കണ്ടിട്ട് ഒറ്റ പുരികം ഉയർത്തി...
"മമ്.... എന്തേയ്........"
"എനിക്കും അതു പോലെ ചെയ്യണം ദേവ... പ്ലീസ്... പ്ലീസ്...."
"ആഹ് എന്നിട്ട് വേണം നിനക്ക് ഇവിടെ മൊത്തം മാവ് ആക്കി കളിക്കാൻ.... വേണ്ട... ആഹാരസാധനം വെച്ചുള്ള കളിയൊന്നും വേണ്ട......"
"ഇല്ല ദേവ..... കളിക്കാൻ അല്ലെന്ന്.... എനിക്കു അതു പോലെ ചെയ്തു പഠിക്കാനാ... പ്ലീസ്......"
കണ്ണൊക്കെ ചുരുക്കി പ്ലീസ് പറയുന്നവനെ കണ്ടിട്ട് ആദി മുന്നോട്ടൊന്ന് ആഞ്ഞു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു... ചെക്കൻ ക്യൂട്ട് കളിച്ചു മയക്കിയാൽ പിന്നെ ആദി എന്ത് ചെയ്യാനാണ്....
"ദേ ഇവിടെയും ഇവിടെയും ഒക്കെ ഉമ്മ വേണേൽ തരാൻ ഞാൻ സമ്മതിക്കാം... എനിക്കു അതു ചെയ്യാൻ താ ദേവ...."
തന്റെ നെറ്റിയിലും കഴുത്തിലും ഓക്കേ തൊട്ട് കാണിച്ചു പറയുന്നവനെ ആദി കണ്ണ് കുറുക്കി നോക്കി....
"അയ്യോ..എന്താ അവന്റെ ഒരു വിശാലമനസ്കത...... നിനക്ക് ഉമ്മ തരാൻ എനിക്കു നിന്റെ അനുവാദം ആവിശ്യമില്ല....."
ആദി പുച്ഛത്തോടെ പറഞ്ഞതും അൻഷിയുടെ ചുണ്ടൊക്കെ കൂർത്തു....
"ആവിശ്യം ഉണ്ട്... എന്റെ അല്ലെ ശരീരം... അപ്പൊ എന്റെ അനുവാദം വേണം....."
അൻഷി വീറോടെ പറയുന്നത് കേൾക്കെ ആദി അവനെ ഒന്ന് അടിമുടി ഉഴിഞ്ഞു നോക്കി.... പിന്നെ പതിയെ സ്റ്റോവ് സിമ്മിൽ വെച്ചിട്ട് അൻഷിയുടെ ഇരു വശത്തും കൈകുത്തി നിന്നു കൊണ്ട് അവന്റെ കണ്ണിൽ വല്ലാത്തൊരു ഭാവത്തോടെ നോക്കി....
"ഈ ശരീരം ഞാൻ പറയുന്നത് അനുസരിക്കുന്നത് എന്റെ ചെക്കന് കാണണോ..."
വാശിയോടെ നിന്നിരുന്ന അൻഷിയുടെ മുഖം നിമിഷനേരം കൊണ്ട് മാറി.. അവന്റെ കണ്ണുകളിലെ പിടപ്പ് ആസ്വദിച്ചു കൊണ്ട് ആദി അവന്റെ ഇടുപ്പിൽ രണ്ടു വശത്തും കൈ ചേർത്ത് അവന്റെ കാല് രണ്ടും തന്റെ അരയിൽ പിണച്ചു വെച്ചു കൊണ്ട് അവനെ തന്റെ ദേഹത്തോട്ട് വലിച്ചു അടിപ്പിച്ചു...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
