Anshi Madhav 🐼
ദേവ ഓഫീസ് ക്യാബിനിൽ കയറി നേരെ എന്നെയും കൊണ്ട് അവിടുള്ള സോഫയുടെ അടുത്തേക്ക് ചെന്നു... അവിടെ കയറി ഇരുന്നിട്ട് എന്നെയും പിടിച്ചു അടുത്ത് ഇരുത്തി.ഞാൻ അപ്പോ തന്നെ ദേവയുടെ നെഞ്ചത്തോട്ടു ചാഞ്ഞു... ദേവയും എന്റെ ഷോൾഡറിൽ കൂടി കൈ ചേർത്ത് എന്നെ അടക്കി പിടിച്ചു... ആഹ് സ്ത്രീ ആണേൽ ഒന്നും മിണ്ടാതെ ദേവയുടെ ഡെസ്കിനു മുമ്പിൽ ഇട്ടേക്കുന്ന കസേര വലിച്ചിട്ടു കൊണ്ട് അതിൽ കയറി ഇരുന്നു.
"ഈ വരുന്ന ആഴ്ച അദേഹത്തിന്റെ പിറന്നാൾ ആണ്.. നിന്റെ അച്ഛന്റെ... അ.."
"അതു എന്നെ സംബന്ധിക്കുന്ന കാര്യം അല്ല..."
അവർ പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ ദേവയുടെ സ്വരം അവിടെ ഉയർന്നു.. ദേവയുടെ വാക്കുകളിൽ നിന്ന് അവരോടുള്ള ഇഷ്ടക്കേടും വെറുപ്പും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു...
ഞാൻ അവരെ നോക്കിയതും അവർക്ക് പ്രതേകിച്ചു ഭാവ മാറ്റങ്ങൾ ഒന്നും ഇല്ല.. ദേവയുടെ മുഖത്തേക്ക് തന്നെ കൈയും കെട്ടി നോക്കി ഇരുപ്പാണ്.. ഞാൻ നോക്കുന്നത് ശ്രദ്ധിച്ചിട്ട് ആണെന്ന് തോന്നുന്നു അവർ ദേവയുടെ നെഞ്ചിൽ കിടക്കുന്ന എന്റെ മുഖത്തേക്ക് ഒന്ന് നോക്കി... പെട്ടന്ന് അവരുടെ ഗൗരവമേറിയ മുഖത്തു ചെറുതായ് ഒരു പുഞ്ചിരി മിന്നി മാഞ്ഞത് പോലെ... ഏഹ്? ഇനി എനിക്ക് തോന്നിത് ആകുവോ? ഞാൻ അമ്പരപ്പോടെ അവരെ നോക്കിയതും അവർ പെട്ടന്ന് നോട്ടം മാറ്റി കളഞ്ഞു....
"ഞാൻ പറഞ്ഞു കഴിഞ്ഞില്ല ആദി.. ആദ്യം ഞാൻ പറയുന്നത് ഒന്ന് ക്ഷമയോടെ നീ കേൾക്ക്..."
അവർ സൗമ്യമായി പറഞ്ഞതിന് ദേവ പുച്ഛത്തോടെ മുഖം തിരിച്ചു..
"നിന്റെ അനിയൻ.. അവൻ അദ്ദേഹത്തിന്റെ പിറന്നാളിന് ഉണ്ടാവണം.. ഞങ്ങളുടെ ഒരു ആഗ്രഹം ആണ് അതു..ഞങ്ങൾക്ക് അവനല്ലേ ഉള്ളു... അവൻ വരണം എങ്കിൽ നീയും അവിടെ ഉണ്ടാകണം.. അവൻ നിരത്തിയ കണ്ടിഷൻ ആണ് അത്..."
അവർ പറയുന്നത് ഒന്നും മനസ്സിലാവാതെ ഞാൻ മുഖം ഉയർത്തി ദേവയെ നോക്കി.. നോക്കിയപ്പോ ചെറുതായ് ഇരുന്നു ചിരിക്കുന്നു.. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ പറ്റുന്ന ചിരി.. ഒരു പക്ഷെ ഞാൻ ഇത്രയും അടുത്ത് ഇരിക്കുന്നത് കൊണ്ടാവും എനിക്ക് കാണാൻ കഴിഞ്ഞത്.. എനിക്ക് അത്ഭുതം തോന്നി.. ഇത്രയും നേരം അവരെ കടിച്ചു കീറി തിന്നും എന്നുള്ള മട്ടിൽ ഇരുന്ന ആളായിരുന്നു.. ഇപ്പോ എന്ത് സംഭവിച്ചു?
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
