(After so long I'm trying this character POV again... നന്നാവുമോ എന്നൊന്നും അറിയില്ല... എന്നാലും ശ്രമിക്കുവാ)
ആദിദേവ്
എന്റെ കൈത്തണ്ടയിൽ എന്തോ ഉരസ്സി നീങ്ങുന്നത് പോലെ തോന്നിയാണ് രാവിലെ ഞാൻ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നത്... ഒത്തിരി വൈകി കിടന്നത് കൊണ്ട് തന്നെ കണ്ണ് തുറക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നു...ഒരു വിധം കണ്ണ് രണ്ടും ചിമ്മി തുറന്നതും ആദ്യം മനസ്സിലേക്ക് കടന്നു വന്ന്നത് തലേന്ന് രാത്രിയിലെ കാര്യങ്ങൾ ആയിരുന്നു ... അപ്പോൾ തന്നെ മുഖം ചെരിച്ചു അടുത്ത് കിടക്കുന്നവനെ നോക്കി. അവിടൊരുത്തൻ പൂച്ചക്കണ്ണ് രണ്ടും തുറന്നു എന്നേ തന്നെ നോക്കി കിടപ്പുണ്ട്...ഇവൻ എന്നെക്കാൾ നേരത്തെ എഴുന്നേറ്റോ?
ഞാൻ ബെഡിലോട്ട് ഒന്ന് നോക്കി.. നടുക്ക് മതില് ഉണ്ടാക്കി വെച്ച രണ്ടു തലയിണയുടെ പൊടി പോലും കാണാനില്ല.. പോരാത്തതിന് പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ ചെക്കന്റെ കാലും കൈയും ഒക്കെ എന്റെ ദേഹത്താണ്...
"Goodmorning........"
തെളിച്ചമില്ലാത്തൊരു ചിരിയോടെയുള്ള അവന്റെയാ മോർണിംഗ് വിഷ് കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അവനെ നോക്കി. ഇന്നലത്തെ പിണക്കം ഒന്നും ആളുടെ മനസ്സിൽ ഇല്ലാന്ന് തോന്നുന്നു... ഹോ ഭാഗ്യം... പക്ഷെ ഇവന്റെ മുഖമെന്താ ഇങ്ങനെ വാടി ഇരിക്കുന്നത്... ഇനി ഞാൻ ഇന്നലെ പറഞ്ഞത് വല്ലതും ഓർത്തുള്ള സങ്കടം ആയിരിക്കുവോ?
ചെക്കന്റെ അടുത്തോട്ടു നീങ്ങി കിടന്നു അവന്റെ താടി തുമ്പ് പിടിച് ഉയർത്തി അവന്റെ നെറ്റിടതടത്തിൽ അമർത്തി ഒരു ഉമ്മ കൊടുത്തു കൊണ്ട് ഞാനും അവനെ വിഷ് ചെയ്തു....
"Goodmorning Baby......"
അപ്പോഴും അവന്റെ മുഖം തെളിഞ്ഞിട്ടില്ല... ഇതെന്ത് പറ്റി എന്റെ കൊച്ചിന്...?
"എന്തേയ് ഒരു സങ്കടം പോലെ.....?"
അവന്റ കവിളിൽ കൈ ചേർത്ത് അതു ചോദിച്ചതും ചെക്കന്റെ ചുണ്ടൊക്കെ വിതുമ്പാൻ തുടങ്ങി.... ഈശ്വരാ ഇവനു ഇപ്പോ ഇതെന്തിനാ ഈ കരയുന്നെ?
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
