🔞A Lil bit Mature contents are ahead.. If you feel uncomfortable please skip.. Skip ..🔞
"അയ്യോ.... നിന്റെ കഴുത്തിൽ ഇതെന്തോന്നാ അൻഷി.... വല്ല പട്ടി വല്ലോം കടിച്ചോ......"
പെട്ടന്ന് അജുവിന്റെ കണ്ണൊക്കെ മുഴപ്പിച്ചു അലറി വിളിച്ചു കൊണ്ടുള്ള ആഹ് ഒറ്റ ചോദ്യത്തിൽ അൻഷി തറഞ്ഞു ഇരുന്നു പോയി......
അപ്പഴാണ് പിള്ളാരൊക്കെ അതു ശ്രദ്ധിക്കുന്നത്... സിദ്ധു പെട്ടന്ന് തന്നെ കാര്യം മനസ്സിലായതും രാഹുലിനെ കള്ളചിരിയോടെ ഒരു നോട്ടം നോക്കി... അവനു ഇത് പോലെ എത്ര പാടുകൾ കൊടുത്തിരിക്കുന്നു... അൻഷിയുടെ കഴുത്തിലെ ആഹ് ചോര ചുവപ്പിൽ കിടക്കുന്ന പാട് കാണെ രാഹുൽ ബ്ലഷ് അടിച്ചു തക്കാളി പഴം പോലെ ആയിട്ടുണ്ട്.. അതിന്റെ ഒപ്പം സിദ്ധുവിന്റെ ആഹ് നോട്ടം കൂടി ആയതും പിന്നെ പറയണ്ടല്ലോ... ആകെ ഒരു പരവേഷം... അതു മറച്ചു വെയ്ക്കാനെന്നോണം രാഹുൽ സിദ്ധുവിനെ ഒന്ന് നോക്കി പേടിപ്പിചിട്ട് തന്റെ പ്ലേറ്റിൽ നോക്കി കുനിഞ്ഞു ഇരുന്നു....
"ഓ... ഒന്നുല്ല.........."
അൻഷി ഒരു കൈ ഉയർത്തി കഴുത്തിലെ പാട് പിടിച്ചു മറച്ചു കൊണ്ട് പ്ലേറ്റിൽ നോക്കി ഇരുന്നു കഴിക്കാൻ തുടങ്ങി... ആദി ആണെങ്കിൽ ഇപ്പോ പൊട്ടും എന്നാ അവസ്ഥയിൽ ആയിട്ടുണ്ട്... 'വന്ന നേരം മുതൽ തുടങ്ങിയതാണ് അവന്റെ കോപ്പിലെ ഓരോ ചോദ്യം... ' ആദി മനസ്സിൽ ഓർത്തു കൊണ്ട് അജുവിനെ ദഹിപ്പിച് ഒന്ന് നോക്കി....പക്ഷെ അജു മോൻ അതൊന്നും ശ്രദ്ധിക്കാതെ വേവലാതിയോടെ അൻഷിയെ നോക്കി ഇരിപ്പാണ്...
"ഒന്നുല്ലെന്നോ?..... പിന്നെ ഇതെന്താടാ....?ഡ്രാക്കുള രക്തം ഊറ്റി കുടിച്ച മാതിരി ഉണ്ട് ഇപ്പോ കഴുത്തു കാണാൻ...."
അജു അൻഷിയുടെ കഴുത്തിൽ ഇരുന്ന കൈ പിടിച്ചു മാറ്റി കൊണ്ട് ആഹ് പാട് നോക്കി കണ്ണൊക്കെ മുഴപ്പിച്ചാണ് പറയുന്നത്... അൻഷിക്ക് എന്തോ അജു ആഹ് പറഞ്ഞത് കേട്ടപ്പോ ചിരി വന്നു....
"ആഹ്.... ഇത് ഡ്രാക്കുള തന്നെ കടിച്ചതാ.... എന്റെ ബ്ലഡ് മൂപ്പർക്ക് ഭയങ്കര ഇഷ്ടാന്ന്.... എന്തെയെൻ....?"
KAMU SEDANG MEMBACA
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romansaᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
