"ദേവ...................."
ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ഒരുത്തൻ ആദിയുടെ കൈയിലും കഴുത്തിലും പിച്ചിയും തോണ്ടിയും അവനെ ആവും വിധം ശല്യം ചെയുന്നുണ്ട്.... ആദി ഒരക്ഷരം മിണ്ടിയില്ല....
"ദേവാ............"
വീണ്ടും കൊഞ്ചിക്കൊണ്ട് ഒരുത്തൻ വിളിക്കുന്നുണ്ട്....... ആദി കുലുങ്ങിയില്ല.... ചത്താലും തിരിഞ്ഞു നോക്കില്ലെന്ന് ഒരു എക്സ്പ്രഷൻ ഇട്ടു കക്ഷി ഡ്രൈവിങ്ങിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു ഇരുന്നു...
"എന്റെ പൊന്നല്ലേ.... പ്ലീസ്.... പ്ലീസ് ദേവാ..."
അൻഷിയുടെ കൈ വിരലുകൾ ആദിയുടെ ചെവിയിടുക്കിൽ ഇഴഞ്ഞു നീങ്ങുന്നുണ്ട്... ആദി സ്റ്റിയറിങ്ങിൽ നിന്നും തന്റെ ഇടതു കൈ ഉയർത്തി അവന്റെ കൈക്കിട്ട് ഒരു തട്ട് കൊടുത്തു... അൻഷി തട്ട് കിട്ടിയ കൈ തടവി കൊണ്ട് അവനെ സങ്കടത്തോടെ നോക്കി...
"കഷ്ടുണ്ട് ദേവ..... എനിക്ക് ഇപ്പൊ ലീവ് അല്ലെ .. ... നാളെ ക്ലാസിൽ ഒന്നും പോകണ്ടല്ലോ... പിന്നെന്താ...? "
കരയാൻ പാകത്തിന് ഒരുത്തൻ ചുണ്ട് കൂർപ്പിച്ചു കണ്ണിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ട്....
"നിനക്ക് ക്ലാസിൽ പോകണ്ട... പക്ഷെ എനിക്ക് ഓഫിസ് ഉണ്ട്... അതു എന്റെ അൻഷി മറന്നു പോയോ?"
അവനെ നോക്കാതെ തന്നെ ആദി അവന്റെ ചോദ്യത്തിനുള്ള മറുപടിയും നൽകി,ഒപ്പം ഒരു മറു ചോദ്യവും ചോദിച്ചു...
"3 ഡേയ്‌സ് ട്രിപ്പ് എന്നും പറഞ്ഞു ഞങ്ങളെ പറ്റിച്ചു ഇന്ന് തിരിച്ചു കൊണ്ട് വന്നില്ലേ? അപ്പൊ പിന്നെ അതിനു പകരം ആയിട്ട് ഇത് കണ്ടാൽ മതി...."
വാശിയോടെ ആണ് പറയുന്നതെങ്കിലും അതിൽ ഒരു കെഞ്ചൽ ധ്വനിയും കൂടിയുണ്ട്...
"നടക്കില്ല അൻഷി...... അതിനു നീ കിടന്നു ബഹളം കൂട്ടണ്ട.... കിടന്നു ഉറങ്ങാൻ നോക്ക്.. വീട് എത്തുമ്പോ ഞാൻ വിളിച്ചോളാം...."
ആദി തീർപ്പിച്ചും പറഞ്ഞതും ചുണ്ട് ഒക്കെ വിതുമ്പി കണ്ണും നിറച്ചു അൻഷി കുട്ടൻ കരച്ചില് തുടങ്ങി....
"ഒരിത്തിരി നേരം ദേവ.....പ്ലീസ്..ഒരുപാട് സമയം ഒന്നും നിക്കൂല... പെട്ടന്ന് കേറാം.. ശെരിക്കും സത്യം....എന്നേ കൊണ്ട് പോ ദേവ... പ്ലീസ്....."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
