Devaansh 69

893 33 5
                                        



                          തന്റെ മുന്നിൽ ഒരു ചിരിയോടെ നിൽക്കുന്ന ആളെ കാണെ അൻഷിയുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ നുരഞ്ഞു പൊന്തി...

"അൻഷുട്ടാ..................."

വന്നയാള് ഒത്തിരി ആവേശത്തോടെ അൻഷിയെ മുറുക്കെ കെട്ടിപിടിച്ചു....

"നീ.... നീയോ? നീ... നീ എന്താ അജു ഇവിടെ?"

അജുവിനെ പിടിച്ചു തന്നിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് അൻഷി വെപ്രാളത്തോടെ കാര്യം തിരക്കി...

"ആഹ്.... എനിക്കറിയില്ല... ആദിയേട്ടൻ പെട്ടന്ന് നമ്മുടെ സാറിനെ ഓക്കേ വിളിച്ചു എനിക്കു ഹാഫ് ഡേ ലീവ് ഓക്കേ ചോദിച്ചു ഒപ്പിച്ചു എന്നേ ഇങ്ങോട്ടേക്കു വിളിപ്പിച്ചതാടാ... ചെക്കന്മാർ ആരും ഇത് അറിയണ്ടാന്നും പറഞ്ഞു....നിനക്ക് ഇനി എന്തെങ്കിലും പറ്റിയോ എന്നായിരുന്നു ഞാൻ ആദ്യം കരുതിയത്..."

അജു അൻഷിയെ പിടിച്ചു തിരിച്ചും മറിച്ചും നിർത്തി ആകാമാനം ഒന്ന് സ്കാൻ ചെയ്ത കൊണ്ട് പറഞ്ഞു.... അൻഷി അപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽപ്പായിരുന്നു...

"ആദിയേട്ടൻ എന്തിയെ? "

പ്രേതത്തെ കണ്ട മാതിരി കണ്ണും തുറിച്ചു വെച്ചു നിൽക്കുന്നവന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് അജു ചോദിച്ചതും അൻഷി പെട്ടന്ന് ബോധം വന്നത് പോലെ തലയൊന്ന് കുടഞ്ഞു...

"അ... അകത്തു... അകത്തുണ്ട്....."

വാതിലിൽ നിന്നും മാറി നിന്നു കൊണ്ട് അൻഷി പറഞ്ഞു.. അപ്പോഴേക്കും അജു അകത്തേക്ക് കയറിയിരുന്നു.. രണ്ടു പേരും കൂടി ഹാളിൽ ചെന്നതും അവിടെ ആരെയും കാണുന്നുണ്ടായിരുന്നില്ല...

"ഏട്ടൻ ഇത് എവിടെയാ?"

തോളിൽ കിടന്ന ബാഗ് ഊരി സോഫയിലേക്ക് എറിഞ്ഞു കൊണ്ട് അജു ചുറ്റിനും കണ്ണോടിച്ചു... അവന്റെ ആഹ് ചോദ്യം കേട്ടപ്പോഴാണ് അൻവർ അവനെ പറഞ്ഞു ഏൽപ്പിച്ചിരുന്ന കാര്യം അൻഷിക്ക് അങ്ങട് ഓർമ്മ വന്നത്.. അപ്പോഴും അവന്റെയുള്ളിൽ സംശയം ബാക്കി ആയിരുന്നു.. എങ്കിലും പതിയെ എല്ലാത്തിനും ഉത്തരം കണ്ടെത്താം എന്നുള്ള മട്ടിൽ രണ്ടും കല്പ്പിച്ചു അവൻ ഗസ്റ്റ് റൂമിലേക്ക് കൈ ചൂണ്ടി കാണിച്ചു...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now