നഗരത്തിലെ പ്രശസ്തമായ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ബാർ സെക്ഷനിൽ ഇരിക്കുവാണ് അൻവറും ആദിയും...
ആദിയുടെ എതിർ വശത്തു ഉള്ള ചെയറിൽ ഇരുന്നു കൊണ്ടു അൻവർ ആദിയെ നോക്കി വയറും പൊത്തിപിടിച്ചു ഒരേ ചിരി ആണ്... ആദി ആണേൽ ടേബിളിൽ ഇരിക്കുന്ന പ്ലേറ്റിൽ നിന്ന് രണ്ടു ചിപ്സ് എടുത്തു വായിലിട്ട് കടിച്ചു പൊട്ടിച്ചു കൊണ്ട് അൻവറിനെ ചൂഴ്ന്നു നോക്കി...
"നീർത്തട പന്നി... അവന്റെ ഒരു കൊലച്ചിരി.... കുറേ നേരായി...."
അതു കേട്ടതും അൻവറിന്റെ ചിരി മുന്നത്തെക്കാൾ ഉച്ചത്തിൽ ആയി.. അവൻ ആർത്തു ആർത്തു ചിരിക്കാൻ തുടങ്ങിയതും മറ്റു ഗസ്റ്സ് ഒക്കെ അവനെ ശ്രദ്ധിക്കാൻ തുടങ്ങി.. അതു കണ്ടതും അൻവർ കയ്യ് ഉയർത്തി എല്ലാവരോടും സോറി എന്ന് കാണിച്ചിട്ട് ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് ആദിയെ നോക്കി...
"കഴിഞ്ഞോ നിന്റെ അട്ടഹാസം....."
ആദി കണ്ണ് കൂർപ്പിച്ചു കൊണ്ടു അവനോട് ചോദിച്ചു..
"എന്റെ പൊന്നളിയാ ഇനി എനിക്ക് ചിരിക്കാൻ വയ്യ... നീ ഇനി ഒന്നും പറയല്ലേ.... ഇതിന്റെ ഹാങ്ങോവർ ഒന്ന് തീർന്നിട്ട് ബാക്കി പറഞ്ഞാൽ മതി...."
കണ്ണ് രണ്ടും അമർത്തി തുടച്ചു കൊണ്ടു അൻവർ പറഞ്ഞു... പാവം ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയതാണേ...
"പട്ടി.... നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ...."
ആദി അവനെ നോക്കി പല്ല് കടിച്ചു... പിന്നെ മുന്നിൽ ഇരുന്ന ബിയർ കപ്പ് ഉയർത്തി രണ്ടു സിപ് എടുത്തു കൊണ്ടു അൻവറിനെ നോക്കി...
"എന്നാലും അളിയാ.... ആഹ് ഇത്തിരി പോലും ഇല്ലാത്ത കൊച്ചു നിന്നെ ഇങ്ങനെ ഇട്ട് വെള്ളം കുടിപ്പിക്കുന്നത് എനിക്ക് വിഷ്വസിക്കാൻ വയ്യെടാ...."
"ഓഹ് പിന്നെ ഒരു കൊച്ചു... കുട്ടിപിശാശ്...."
അൻവർ പിന്നും ഇരുന്നു ചിരിക്കാൻ തുടങ്ങി...
ആദിക്ക് ആണേൽ അൻഷിയുടെ പിണക്കവും വാശിയും ഇന്ന് അവൻ മിണ്ടാതെ പോയതും ഓക്കേ കൂടി ഓർക്കെ വീണ്ടും മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി... അവന്റെ മുഖം മാറുന്നത് കണ്ടതും അൻവർ മുന്നോട്ട് ആഞ്ഞു അവന്റെ തലയ്ക്കിട്ട് ഒന്ന് കൊടുത്തു....
