പിറ്റേന്ന് രാവിലെ റിസോർട്ടിന്റെ ഗാർഡ്നെനിൽ ആദിയുടെ നിർദേശപ്രകാരം എല്ലാവർക്കും ഉള്ള ബ്രേക്ഫാസ്റ് arrange ചെയ്യുകയാണ് അവിടുള്ള സ്റ്റാഫ്സ്... ടേബിൾസ് ഓരോന്നും കൂട്ടി ചേർത്ത് ഇടുമ്പോഴേക്കും ഉറക്കച്ചടവോടെ കണ്ണും തിരുമ്മി കോട്ടു വായ ഇട്ട് കൊണ്ട് ആടി തൂങ്ങി നടന്നു വരുന്നുണ്ടായിരുന്നു അൻഷി കുട്ടൻ....
"ദേവാ.................."
ചിണുങ്ങിക്കൊണ്ടുള്ള അഹ് വിളി കാതിൽ എത്തിയതും സ്റ്റാഫ്സിൽ ഒരാളോട് ഗൗരവത്തോടെ സംസാരിച് നിന്നിരുന്ന ആദിയുടെ ചുണ്ടിൽ ക്ഷണനേരം കൊണ്ടു ഒരു ഇളം പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... അവൻ മെല്ലെ തല ചെരിച്ചു നോക്കി......
ആദിയുടെ ഒരു ക്രീം കളർ ഹുഡ്‌ഡിയും അൻഷിയുടെ തന്നെ ഒരു കുഞ്ഞി ഷോർട്സും ആണ് കക്ഷിയുടെ വേഷം.... അഹ് ഹുഡിക്ക് അകത്തു അവൻ ഉണ്ടോയെന്നു സൂക്ഷിച്ചു നോക്കേണ്ടി ഇരിക്കുന്നു... കൈപ്പത്തി പോലും കാണാൻ കഴിയാത്ത രീതിയിൽ അവന്റെ കാൽമുട്ടിനു തൊട്ട് മേലെ വരെ കിടക്കുവാണ് ഹുഡ്ഢി.... അതിന്റെയാ നീളം കാരണം അവന്റെ ഷോർട്സ് ശെരിക്കും invisible ആണ്... പിന്നെ അതു ഇടീപ്പിച്ചത് ആദി ആയത് കൊണ്ട് ഉള്ളിൽ അങ്ങനെ ഒരു സാധനം ഉണ്ടെന്ന് അവനു ഉറപ്പുണ്ട്.....
അലസമായി പാറി പറന്നു അവന്റെ കുഞ്ഞ് നെറ്റിത്തടത്തേയും ഇരു കണ്ണുകളെയും മറച്ചു കിടപ്പുണ്ട് അഹ് ചെമ്പൻ മുടികൾ... സൂര്യപ്രകാശത്തിൽ അവ സ്വർണ നിറം പോൽ തോന്നിച്ചു..... ഉറക്കം മുറിഞ്ഞൊരു ആലസ്യം ഉണ്ട് അഹ് മുഖത്തു. കുഞ്ഞി പൂച്ചക്കണ്ണുകൾ തിരുമ്മി തിരുമ്മി ആദിയുടെ തൊട്ട് അടുത്ത് എത്താറായതും അഹ് കൈ രണ്ടും അവനു നേരെ ഉയർത്തി പിടിച്ചു അൻഷി കുട്ടൻ.....
"Cute..... 😍😘......"ആദിയുടെ ചുണ്ടുകൾ മന്ത്രിച്ചു......
നീട്ടി പിടിച്ചേക്കുന്ന കൈ രണ്ടും കൊണ്ടു ആദിയുടെ ശരീരത്തെ തന്നാൽ ആവും വിധം പൊതിഞ്ഞു കൊണ്ട് അൻഷി അവന്റെ നെഞ്ചിലേക്ക് കവിൾതടം ചേർത്ത് അവനോട് ഒട്ടി ചേർന്നങ്ങു നിന്നു.... ആദിയുടെ ഇരു കൈകളും അഹ് കുഞ്ഞു ഉടലിനെ തിരികെ പൊതിയാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല.....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
