ആദിയുടെ കാർ ഗേറ്റ് കടന്നു പോകുന്ന ശബ്ദം കേട്ടിട്ടും അൻഷി അനങ്ങിയില്ല.. അവൻ ഹാളിൽ ആഹ് നിൽപ് തന്നെ തുടർന്നു... അവന്റെ മനസ്സിൽ മുഴുവനും ആദി മഹിയുടെ വീട്ടിൽ വെച്ചു പറഞ്ഞ വാക്കുകൾ ആയിരുന്നു... അതൊക്കെയും താൻ അവരുടെ കാര്യം ആദിയോട് ഒന്ന് സൂചിപ്പിക്ക പോലും ചെയ്യാതിരുന്നതിന്റെ ദേഷ്യത്തിന് പുറത്തു പറഞ്ഞതാവും എന്നായിരുന്നു ഈ നേരം വരയ്ക്കും അൻഷി കരുതിയിരുന്നത്.... പക്ഷെ അതു അങ്ങനെ അല്ലായെന്ന് ആദിയുടെ കുറച്ചു മുമ്പത്തെ വാക്കുകൾ അവനെ ഓർമിപ്പിച്ചു...
'അതു എന്റെ വീടല്ലേ അൻഷി.. അതു എങ്ങനെയാ നമ്മുടെ വീടാകുന്നെ?'
'വിഷ്ണു തിരികെ വരുന്നത് വരെ നിന്നെ നോക്കാൻ അവൻ എന്നേ ഏൽപ്പിച്ചിരുന്നത് കൊണ്ടല്ലേ ഞാൻ നിന്നെ എൻറെ വീട്ടിൽ, എന്റെ ഒപ്പം ഇത്രയും നാളും നിർത്തിയിരുന്നത്... ഇനി ഇപ്പോൾ അതിന്റെ ആവിശ്യം ഇല്ലല്ലോ.. ഇവിടെ ഇവരൊക്കെ നിന്നെ അംഗീകരിച്ചല്ലോ.. അപ്പോൾ ഇനി ഇതല്ലേ നിന്റെ വീട്.....'
'വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ.. ഇനി എനിക്കു ആവിശ്യം ഇല്ലാതെ ഇവനെ ഓർത്തു ടെൻഷൻ അടിക്കണ്ടല്ലോ.. അതിനിനി നിങ്ങളൊക്കെ ഉണ്ടല്ലോ....'
ആദിയുടെ ഇന്നലത്തെ വാചകങ്ങൾ ഓരോന്നും അവന്റെ ചെവിയിൽ ആവർത്തിച്ചു ആവർത്തിച്ചു കേൾക്കുന്നത് പോലെ... അൻഷി കണ്ണ് രണ്ടും ഇറുക്കെ അടച്ചു കൈകൾ ഉയർത്തി അവന്റെ ചെവി പൊത്തി പിടിച്ചു....തീക്കട്ട വീണത് പോലെ അവന്റെ ഹൃദയം പൊള്ളി പിടഞ്ഞു.... അധരങ്ങൾ വിതുമ്പി.. കണ്ണുനീർ തുള്ളികൾ കവിളിനെ നനയിച്ചു ഒഴുകി ഇറങ്ങി...
നിശബ്ദമായി തേങ്ങി കൊണ്ട് അൻഷി നിലത്തേക്ക് ഊർന്ന് ഇരുന്നു....
"ആ...ആരേ..ലും വ...വരാൻ കാത്തു ഇ.. ഇരിക്കുവായിരുന്നോ ദേവ....എന്നേ അവരുടെ കയ്യിൽ ഇട്ടു കൊടുക്കാൻ...?"
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
