Devaansh 97

1K 32 1
                                        




                  കഫെയിൽ ഉള്ള ഗസ്റ്റ് ഒക്കെ പോയി തുടങ്ങി.. സ്റ്റാഫ് എല്ലാവരും അവിടം ക്ലീൻ ചെയുന്ന തിരക്കിലാണ്... കുറച്ചു മാറി അതിൽ ഒരാളോട് സംസാരിച്ചു വിഷ്ണുവും നിൽപ്പുണ്ട്..

"എടാ... നീയും വിഷ്ണുവും വീട്ടിലോട്ട് വാടാ.. മറ്റേ തെണ്ടി തേച്ചു ഒട്ടിച്ചിട്ട് പോയി.. പന്നി പോകുവാന്നു ഒരു വാക്ക് പോലും പറഞ്ഞില്ല.."

കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അജുവിനെ നോക്കി ദഹിപ്പിക്കുന്ന അൻവറിന്റെ അരികിൽ വന്നു നിന്ന് കൊണ്ടാണ് ആദിയുടെ സംസാരം... തന്റെ ഉദ്യമം തടസപ്പെട്ടതിലുള്ള നീരസത്തോടെ അൻവർ അവനെ നോക്കി..

"നീയിത് കുറെ നേരായല്ലോ തുടങ്ങിയിട്ട്.. ഞാൻ വരുന്നില്ല.. രാത്രിയിൽ വീടൊക്കെ മാറി കിടന്നാൽ എനിക്ക് ഉറക്കം വരൂല.. പിന്നെ അതു മാത്രമല്ല എന്നേ കാണാണ്ട് അമ്മച്ചി വിഷമിക്കും..എനിക്കും അമ്മച്ചിയെ കണ്ടില്ലേൽ സങ്കടവ..അതോണ്ട് എനിക്ക് പോയെ പറ്റൂ.. നീ വിച്ചൂനെ വിളിച്ചു നോക്ക്.."

അൻവർ മുട്ടപോക്ക് പറഞ്ഞു ഒഴിഞ്ഞു മാറുന്നത് കാണെ ആദി അവനെ പല്ല് കടിച്ചു കൊണ്ട് നോക്കി...

"അച്ചോ... തക്കുടു വാവയ്ക്ക് അമ്മച്ചിയെ കാണാണ്ട് പറ്റില്ലേ.....കുണ്ണ് വാവയ്ക്ക് ഒരു പാൽകുപ്പി കൂടി വെച്ചു തരട്ടെ വായില്...."

കുഞ്ഞി പിള്ളേരെടെ ഭാഷയിൽ അൻവറിന്റെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന മാതിരി ആദി പറഞ്ഞതും അൻവർ അവനെ അയ്യേ എന്നുള്ള ഭാവത്തിൽ നോക്കി...

"എന്തുവാടേ ഇത്?"

"കാള പോലെ വളർന്നിട്ട് അവനു വീട് മാറി കിടന്നാൽ ഉറക്കം വരില്ല പോലും... മര്യാദക്ക് എന്റെ വീട്ടിലോട്ട് വന്നോ.. ഇല്ലേൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാ...."

ആദി കലിപ്പിട്ട് പറഞ്ഞു കൊണ്ട് അവനെ നോക്കി പേടിപ്പിച്ചു...

"ഓ... പണ്ട് എന്തൊക്കെ ആയിരുന്നു...? എന്റെ വീട്ടിലോട്ട് ആരും വരുന്നത് എനിക്കിഷ്ടമല്ല.. ആനയാണ് ചേനയാണ്.. മാങ്ങാത്തൊലി.. അവിടെ ഏതാണ്ട് നിധി കുഴിച്ചിട്ട് ഇരിക്കുന്ന പോലായിരുന്നില്ലേ നിന്റെ പെരുമാറ്റം? എന്നിട്ടിപ്പോ അവന്റെ വീട്ടിലോട്ട് കേറി കൊടുക്കാൻ....എനിക്ക് വരാൻ സൗകര്യമില്ലടാ പന്നി.. നീ കൊണ്ടോയി കേസ് കൊട്.....ഹും....."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now