പിറ്റേന്ന് അൻഷിയെ ക്ലാസിൽ കൊണ്ടാക്കാൻ ഇറങ്ങിയതാണ് ആദി.. കാറിന്റെ പാസ്സന്ജർ സീറ്റിൽ ഇരിക്കുന്നവനെ ആദി മുഖം ചെരിച്ചു ഒന്ന് നോക്കി...അവിടെ ഒരു കൊട്ടയ്ക്ക് ഉണ്ട് മുഖം. ഇപ്പഴും ചെക്കൻ ഫുൾ ഓൺ കലിപ്പ് മോഡ് തന്നെ..
ഇന്നലെ രാത്രി വീട്ടിൽ ചെന്നതും ആദി അവന്റെ പുറകെ സംസാരിക്കാൻ വേണ്ടി അൻഷി എന്ന് വിളിച്ചു പോയത് മാത്രമേ അവനു ഓർമയുള്ളു.. ചെക്കൻ കാറ്റു പോലെ പാഞ്ഞു വന്നു ആദിയുടെ വയറ്റിന്നിട്ട് ഒരു ഇടി കൊടുത്തു.. എന്നിട്ടും മതി വരാതെ അവന്റെ കവിളിൽ കൈ ചുരുട്ടി ഒരു ഇടി കൂടി കൊടുത്തു... പിന്നെ ഒന്നും മിണ്ടാതെ അവനെ നോക്കി പേടിപ്പിച്ചിട്ട് അൻഷി അവന്റ മുറിയിൽ കയറി കതക് വലിച്ചു ഒറ്റ അടപ്പ്...
ആദി അവിടെ തന്നെ തറഞ്ഞു നിന്നു... 'എന്താ ഇപ്പോ നടന്നെ, ആരാ ഇവിടെ പടക്കം പൊട്ടിച്ചേ, ഇന്ന് വിഷുവാ...' അതായിരുന്നു ഏറെ കുറയെ ആദിയുടെ അവസ്ഥ..
പിന്നെ ഇന്ന് രാവിലെയും ചെക്കൻ ഒന്നും മിണ്ടിയില്ല.. ക്ലാസ്സിൽ പോകാൻ ആയി റെഡി ആയതിനു ശേഷം മുറിയിൽ നിന്ന് കക്ഷി പുറത്തേക്ക് വന്നു.. എന്നിട്ട് ടേബിളിൽ അടച്ചു വെച്ചിരുന്ന ബ്രേക്ഫാസ്റ് ഉം എടുത്തു കൊണ്ട് ആദിയെ മൈൻഡ് ചെയ്യാതെ അവന്റെ മുറിയിൽ പോയി ഇരുന്നു കഴിച്ചു.. എന്നിട്ട് അതൊക്കെ കഴിഞ്ഞു മുറിക്ക് പുറത്തേക്ക് ഇറങ്ങി കൈയും വായും കഴുകിയതിനു ശേഷം കാറിൽ കയറി അങ്ങ് ഇരുപ്പായി... ആദി എത്ര ശ്രമിച്ചിട്ടും ചെക്കൻ കമ എന്നൊരു അക്ഷരം മിണ്ടിയിട്ടില്ല...
അൻഷിയുടെ വാശിയും അവഗണനയും ഓർക്കേ ആദി മുഖവും വീർപ്പിച്ചു നേരെ നോക്കി ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു ഇരുന്നു.. ആഹ് നേരത്തു അവനും കുറച്ചു വാശി തോന്നി... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ചെയ്തു പോയി. അതിന് സോറി പറഞ്ഞു, പിന്നെ കുറേ പിറകെ നടന്നു.. അവന്റെ കയ്യിന്ന് നല്ല പോലെ തല്ലും കിട്ടി... എന്നിട്ടും ചെക്കന്റെ പിണക്കം തീരുന്നില്ല എന്ന് വെച്ചാൽ....
ഇന്സ്ടിട്യൂട്ടിനു മുന്നിൽ കാർ നിർത്തിയതും അൻഷി സീറ്റ് ബെൽറ്റ് ഊരി ചാടി ഇറങ്ങാൻ പോയി..
ŞİMDİ OKUDUĞUN
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romantizmᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
