🔞Mature contents are ahead... If you feel uncomfortable please Skip..... 🔞
അൻഷു ബേബി രാവിലെ തന്നെ കട്ട കലിപ്പിൽ ആണ്... എന്താ കാര്യം? രാഹുലിന്റെ ഡിസ്ചാർജ് കിട്ടാൻ ഇനിയും വൈകും... കുറച്ചു ദിവസം കൂടി ഹോസ്പിറ്റലിൽ കിടക്കേണ്ടി വരുമെന്ന് ഡോക്ടർ കട്ടായം പറഞ്ഞു.. അത് കൂടാതെ രാഹുൽ പറഞ്ഞത് അനുസരിച്ചു അവന്റെ അച്ഛന് എതിരെ കേസുമായി അവർ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു... അപ്പോൾ എല്ലാം കൂടി വീണ്ടും കുറയെ ദിവസം പിടിക്കും.. അതു കൊണ്ട് സിദ്ധുവിനോട് ഒഴികെ ബാക്കി ഉള്ളവരോട് ഓക്കേ തിരിച്ചു നാട്ടിലേക്ക് ചെല്ലാൻ ആദി ആവിശ്യപെട്ടു.. ഇപ്പോൾ തന്നെ എല്ലാവരും കുറയെ അധികം ലീവ് എടുത്തിട്ട് ക്ലാസ് കുറയെ പോയിട്ടുണ്ട് .. ഇനിയും ആയാൽ അത് അവരുടെ പഠിത്തത്തെ ബാധിച്ചേക്കാം എന്നോർത്താണ് ആദി അങ്ങനയൊരു കാര്യം ഉന്നയിച്ചത്.. ചെക്കന്മാർ ആദ്യം ഒന്ന് എതിർത്തെങ്കിലും ആദിയുടെ കണ്ണുരുട്ടലിൽ എല്ലാവരും നല്ല കുട്ടികളായി തിരികെ പോകാൻ തന്നെ തീരുമാനിച്ചു...
പക്ഷെ ആദിയുടെ കണ്ണുരുട്ടൽ അൻഷിയുടെ അടുത്ത് മാത്രം ഏൽക്കില്ലലോ.. പ്രതേകിച്ചു അവന്റ ദേവയെ പിരിഞ്ഞു ഇരിക്കുന്ന കാര്യം ആയത് കൊണ്ട് പിന്നെ പറയുകയാ വേണ്ട.. കാര്യം കേട്ട പാടെ ഞാൻ എങ്ങും പോണില്ല എന്നും പറഞ്ഞു ചെക്കൻ ചവിട്ടി കുലുക്കി മുറിയിൽ നിന്ന് ഇറങ്ങി ഒറ്റ പോക്കായിരുന്നു...
ആദി ഒരു നെടുവീർപ്പോടെ എല്ലാവരെയും നോക്കിക്കൊണ്ട് അവന്റെ പിന്നാലെ പുറത്തേക്ക് ഇറങ്ങി...
ഒരു ഒഴിഞ്ഞ വരാന്തയിൽ വീതിയുള്ള ജനാലയുടെ തിണ്ണയിൽ കയറി പുറത്തേക്ക് നോക്കി ഇരിക്കുന്ന അൻഷിക്ക് അടുത്തേക്ക് ആദി പതിയെ നടന്നു.. ചെക്കന്റ് കണ്ണൊക്കെ നിറഞ്ഞു തുളുമ്പി ഇപ്പോ പുറത്തെക്ക് ഒഴുകും എന്നാ മട്ടാണ്...
"അൻഷി........"
ജനാലയുടെ തിണ്ണയിൽ അൻഷിയുടെ ഇടുപ്പിന് ഇരു വശവും കൈ കുത്തി നിന്ന് കൊണ്ട് ആദി അവന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി.... അൻഷി എന്ത് കൊണ്ടോ എതിർത്തില്ല....അവൻ മെല്ലെ കണ്ണുകൾ ഉയർത്തി ആദിയെ നോക്കി..
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
