Devaansh 87

1K 31 5
                                        




 "ഗുഡ്മോർണിംഗ് ഏട്ടാ ... ദാ കോഫി..."

വിഷ്ണുവിനോടൊപ്പം രാവിലെ ജോഗിങ് നു പോയിട്ട് ഫ്രഷ് ആയി സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു ആദി. വിഷ്ണു പ്രിയയോട് കുറുകാൻ ആരും കാണാതെ അവളുടെ മുറിയിലേക്ക് പോയി.

"ഗുഡ്മോർണിംഗ് ...നീ ഇത്ര രാവിലെ ഓക്കേ എഴുനേൽക്കുമോ?"

ലച്ചുവിന്റെ കൈയിൽ നിന്നും കോഫി മഗ് മേടിച്ചു കൊണ്ട് ആദി അവളോട് കളിയായി തിരക്കി..

"ശീലമില്ലാത്തതാണ്....പിന്നെ നിങ്ങളൊക്കെ ഇവിടെയുള്ളതാണ് എന്നും പറഞ്ഞു ആഹ് വയസ്സി എന്നേ ചവിട്ടി എഴുന്നേൽപ്പിച്ചു..."

പരിഭവത്തോടെ പറയുന്നവളെ ആദി കഷ്ടം വെച്ചു നോക്കി ഇരുന്നു. അവളുടെ മുഖഭാവം കണ്ടിട്ട് ചിരി വരുന്നുണ്ടെങ്കിലും പിന്നിൽ നിൽക്കുന്ന ആളെ കാണെ അവൻ ഒരു വിധം കടിച്ചമർത്തി ഇരുന്നു.

"ആഹ്ഹ്ഹ്.. അയ്യോ.........."

പെട്ടന്ന് പിന്നിൽ നിന്നും ലച്ചുവിന്റെ ചെവിയിൽ ഒരു പിടിത്തം വീണിരുന്നു.... അവൾ നിന്നിട്ത് നിന്നും തുള്ളി പോയി..

"ആരാടി വയസ്സി? ഏഹ്? പോത്തു പോലെ മൂട്ടിൽ വെയിൽ അടിച്ചാലും കിടന്നു ഉറങ്ങിക്കോളും. പെണ്ണാണെന്ന് ഒരു ബോധം വേണ്ടേ?"

സുനിത കണ്ണുരുട്ടി കൊണ്ട് അവളുടെ ചെവി തിരിച്ചു പൊന്നാക്കി. ആദി അവരെ പിടിച്ചു മാറ്റാൻ അവിടെ നിന്നും എഴുന്നേൽക്കുന്നത് കണ്ടതും അവരുടെ തുറിച്ചു നോട്ടം കാണെ അവൻ അവിടെ തന്നെ ഇരുന്നു പോയി...

"അയ്യോ... വിട് വിട്... വിട് മമ്മി......"

തുള്ളിക്കൊണ്ട് ലച്ചു അവരെ ദയനീയമായി നോക്കി. സുനിത അവളെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ചെവിയിലെ പിടുത്തം വിട്ടു...

"ഹോ..... ദൈവമേ.... എന്റെ പിഞ്ചു ചെവി പിച്ചി പറിച്ചു..... ഇതിനു മമ്മിയോട്‌ ദൈവം ചോയിക്കും നോക്കിക്കോ....."

സുനിത അവളെ നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി....

"പിന്നെ ദൈവത്തിനു അതല്ലെ പണി?"

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now