Devaansh 117

1K 38 2
                                        





                     ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ചു കൈ കഴുകി തിരിയാൻ നേരം മുന്നിൽ ഒരു നൂലിഴ വ്യത്യസ്തത്തിൽ നിൽക്കുന്നവളെ കാണെ റെക്സ് കണ്ണ് രണ്ടും മിഴിച്ചു ഒന്ന് പിന്നിലേക്ക് ചാഞ്ഞു നിന്നു പോയി....


സ്വാതിയാണ്.... അവളും എന്തിനോ പേടിച്ചരണ്ടന്നത് പോൽ നിൽപ്പുണ്ട്.....


"ഹോ പേടിപ്പിച്ചു കളഞ്ഞല്ലോ സ്വാതി..."


റെക്സ് നെഞ്ചിൽ കൈ ചേർത്ത് പറഞ്ഞു കൊണ്ട് വാഷ്ബാസിന് അരികിൽ നിന്നും സ്വല്പം മാറി കൊടുത്തു.... സ്വാതി ഒരു പരുങ്ങലോടെ അവനെയൊന്ന് നോക്കി കൊണ്ട് പതിയെ ടാപ്പ് തുറന്നു കൈ കഴുകാൻ തുടങ്ങി..... റെക്സ് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയത് കാണെ അവൾ വേഗത്തിൽ കൈ കഴുകി അവനു പിന്നാലെ ചെന്നിരുന്നു.....


റെക്സ് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിലേക്ക് വെറുതെ ഒന്ന് നോക്കിയതും അതെ നിമിഷം കേട്ട വാട്സാപ്പ് മെസ്സേജ്ന്റെ നോട്ടിഫിക്കേഷൻ ടോണിൽ അവന്റെ കണ്ണൊന്നു കുറുകി..... വീണ്ടും ചെക്കൻ നോക്കണോ വേണ്ടയോ എന്നുള്ള സംശയത്തിലാണ്.... എത്രയൊക്കെ തല പുകഞ്ഞു ആലോചിച്ചാലും ഒടുക്കം അഹ് കൈ ചാറ്റിൽ കുത്തുക തന്നെ ചെയ്യും 😬 എന്നിട്ടും ഒരുത്തൻ കൊണ്ടു പിടിച്ചു ആലോചിക്കുന്നത് കാണുമ്പോഴാണ് 🤭...


റെക്സിന്റെ പിന്നിൽ അവനെ തന്നെ നോക്കി നടപ്പുണ്ട് സ്വാതി.... അവന്റെ ശ്രദ്ധ എന്നാൽ ഫോണിലും....


ചാറ്റ് തുറന്നു നോക്കിയതും വീണ്ടും ഇമേജ് ആണ് അയച്ചിരിക്കുന്നതെന്ന് കാണെ പല്ല് കടിച്ചു കൊണ്ട് അവൻ അതിൽ ഡൌൺലോഡ് ചെയ്യാൻ വിരൽ അമർത്തി... എന്നാൽ വട്ടം ചുറ്റി നിൽക്കുന്നത് അല്ലാതെ അതു ഡൌൺലോഡ് ആകുന്നുണ്ടായിരുന്നില്ല....


"ഓ.... നാശം പിടിക്കാനായിട്ട്.....കോപ്പ്...."


ആരോടെന്നില്ലാതെ ചെക്കൻ കലിപ്പ് ആയതും അവനു തൊട്ട് പിന്നിൽ നിന്നിരുന്നവൾ ഒന്ന് ഞെട്ടി പോയിരുന്നു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Tahanan ng mga kuwento. Tumuklas ngayon