Devaansh 70

1K 32 1
                                        





                  ഇതിപ്പോ എന്താ സംഭവം എന്ന് മനസ്സിലാവാതെ അൻഷി തന്റെ നഖവും കടിച്ചു തുപ്പി ഹാളിൽ അങ്ങും ഇങ്ങും നടക്കുവാണ്... കാര്യം എന്താണെന്ന് അറിയാഞ്ഞിട്ട് കൊച്ചിനു ഒരു സമാധാനവുമില്ല...ഇനി ആദി ആണേൽ അജു വന്നപ്പോഴേ മുകളിലേക്ക് കേറി പോയതാ...പിന്നെ ഒരു വിവരവുമില്ല... ആദിയെ പറ്റി ഓർത്തതും അൻഷി പെട്ടന്ന് നടത്തം നിർത്തി മുകളിലേക്ക് ഒന്ന് നോക്കി... ആദിക്ക് അറിയാമല്ലോ കാര്യങ്ങൾ..

"ദേവ................"

അൻഷി കാറി കൂവി വിളിച്ചു കൊണ്ടു സ്റ്റേർ ഓടി കയറി.. അവിടെ ആദിയുടെ മുറിയിൽ കയറി ഡോർ ചാരി കൊണ്ടു തിരിഞ്ഞു നോക്കി...ആരെയും കണ്ടില്ല.. ബെഡ് ശൂന്യമാണ്....

"ഇതെവിടെ പോയി..?"

അൻഷിയുടെ കണ്ണുകൾ മുറിക്കുള്ളിലെ Ac യിലേക്ക് നീണ്ടു...അതു ഓൺ ആണെന്ന് കാണെ അവൻ സംശയത്തോടെ തിരിഞ്ഞു ബെഡിലേക്ക് നോക്കി..അവിടെ ആദിയുടെ ലാപ്ടോപ് ഓപ്പൺ ചെയ്തു ഇരിപ്പുണ്ട്...

"ഇനി ബാൽക്കണിയിൽ ആയിരിക്കോ? നോക്കാം.."

"ദേവ............"

കുറച്ചു ഉച്ചത്തിൽ വിളിച്ചു കൊണ്ടു ബാൽക്കണിയിലേക്ക് പോകാൻ ആയി തിരിഞ്ഞതും പെട്ടന്ന് അൻഷിയുടെ പിന്നിൽ നിന്നും രണ്ടു കൈകൾ അവന്റെ അരയിലൂടെ അവനെ വരിഞ്ഞു മുറുക്കി.... ആദ്യം അവൻ ഒന്ന് പകച്ചു പോയെങ്കിലും പിന്നെ ഓർത്തു ഈ സാഹസം വേറെയാര് കാണിക്കാനാ?

"Hey baby.........."

അതു പറയവേ ആദിയുടെ മൂക് അൻഷിയുടെ കഴുത്തിൽ ഒന്ന് ഉരസ്സി നീങ്ങി... അൻഷിയുടെ ശരീരം ഒന്ന് വിറച്ചു പോയിരുന്നു ആഹ് പ്രവർത്തിയിൽ...

"ദേ..... ദേവ..........."

"എന്ത് സോഫ്റ്റ്‌ ആ അൻഷി നിന്റെ സ്കിൻ... പഞ്ഞിക്കെട്ട് പോലെ... ഇങ്ങനെ പിടിച്ചോണ്ട് ഇരിക്കാൻ തോന്നും...."

പതിഞ്ഞ ശബ്ദത്തിൽ അവന്റെ കാതിനോരം പറഞ്ഞു കൊണ്ടു ആദി അവന്റെ കാതിൻ തുമ്പ് ചുണ്ട് കൊണ്ട് ഒന്ന് കടിച്ചു നുണഞ്ഞു.. ഒപ്പം ആദിയുടെ കൈവിരലുകൾ അവന്റെ ഷർട്ടിനുള്ളിൽ കൂടി കടന്നു.. നഗ്നമായ വയറിൽ കൈ മുറുകിയതും അൻഷി ഒന്ന് ഉയർന്നു പൊങ്ങി പോയിരുന്നു...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Où les histoires vivent. Découvrez maintenant