കുളി കഴിഞ്ഞു ബാത്റൂം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയതും ഫോൺ ഉച്ചത്തിൽ അടിക്കുന്ന ശബ്ദം കേൾക്കെ ഐഷു ഒന്ന് ഞെട്ടി പോയിരുന്നു.. പിന്നെ പതിയെ നെഞ്ചിൽ കൈ ചേർത്ത് അവൾ കുറച്ചു നേരം അവിടെ തന്നെ നിന്നു..
"പരട്ട റിങ്ടോൺ.. ഹോ മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി...."
ഐഷു തല തുവർത്തിയ ടവൽ വാൾ ഹാങ്ങെറിൽ ഇട്ട് കൊണ്ട് ബെഡിൽ കിടന്നു കാറി പൊളിക്കുന്ന തന്റെ ഫോൺ കയ്യിലേക്ക് എടുത്തു. സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന പേര് കണ്ടതും ഒരു രണ്ടു നിമിഷം അവൾ അതിലേക്ക് നോക്കി നിന്നു.
📲'Jijesh calling📲
"എടുക്കണോ? വേണ്ട... കുറച്ചു നേരം കിടന്നു വിളിക്കട്ടെ...."
ഫോണിൽ നോക്കി അവൾ ആരോടെന്നില്ലാതെ പിറുപിറുത്തു.പിന്നെ പതിയെ അവളുടെ ഓർമ കുറച്ചു മണിക്കൂറുകൾ പിന്നോട്ട് പോയി...
.
.
.
എന്നത്തേയും പോലെ രാവിലത്തെ ബ്രേക്ക് ടൈം ആയതും ഐഷു ആവേശത്തോടെ ബുക്ക് എല്ലാം മടക്കി ബെഞ്ചിൽ ഒതുക്കി വെച്ചു കൊണ്ടു ക്ലാസ്സ്‌റൂമിന് പുറത്തേക്ക് പാഞ്ഞു.
ജിജു ഈ നേരത്ത് അവളെ കാണാൻ പഴയ ഓഡിറ്റോറിയത്തിന് അടുത്ത് വരാറുള്ളതാണ്. എന്നും പതിവ് പോലെ അവനെയും കാത്തു അവൾ ആഹ് വരാന്തയിൽ നിന്നു. കാലു നിലത്തു ഉറപ്പിച്ചു ഇങ്ങനെ ഒരാട്ത് അടങ്ങി നിൽക്കുന്ന ശീലം കുട്ടിക്ക് ഇല്ലാത്തതു കൊണ്ടു പിന്നെ പതിയെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കൊണ്ട് ഉലാത്താൻ തുടങ്ങി. നൈൽപോളിഷ് ഇട്ട് മിനിക്കിയേക്കുന്ന നഖം ഇടയ്ക്ക് ഇടയ്ക്ക് വായിൽ തിരുകി അതിന്റെ പകുതി പെയിന്റും വായിലോട്ടു ആക്കി കടിച്ചു തുപ്പുന്നുമുണ്ട്. ഇടത് കൈ അവൾ ഫ്രണ്ടിലായ് ഒറ്റ പിന്നിയിട്ടേക്കുന്ന മുടിയിൽ കിടന്നു കറങ്ങുന്നു.
കുറച്ചു കഴിഞ്ഞു ആൾക് ബോർ അടിച്ചിട്ടാണെന്ന് തോന്നുന്നു ഓഡിറ്റോറിയത്തിന് ചുമരിൽ തിരിഞ്ഞു നിന്നു തലയിൽ നിന്നും ഒരു സ്ലൈഡ് ഊരി അതിൽ എന്തോ കുത്തി കുറിക്കാൻ തുടങ്ങി.ഒരു വലിയ ഹാർട്ട് വരച്ചു അതിനുള്ളിൽ ജിജേഷ് എന്ന് എഴുതിയിട്ട് അതിനു താഴെ ഐശ്വര്യ എന്ന് എഴുതി പിടിപ്പിച്ചു.. അവൾ എഴുതുന്നതിനു അനുസരിച്ചു ചുമരിലെ പെയിന്റ് മുഴുവനും താഴേക്ക് ഇളകി വീഴുന്നുണ്ട്. ചെയുന്ന ജോലിയിൽ മാത്രം ശ്രദ്ധിച്ചു ഇരിക്കുന്നത് കൊണ്ടോ എന്തോ കുട്ടി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
