"അൻഷൂട്ടൻ ഇന്ന് ഞങ്ങളുടെ കൂടെയാ... അല്ലേടാ....."
സംസാരിച്ചു ഇരുന്നു നേരം ഒരുപാട് ആയെന്ന് പറഞ്ഞു കൊണ്ട് ആദി സോഫയിൽ നിന്നും എഴുന്നേൽക്കുമ്പോഴായിരുന്നു അജുവിന്റെ ഒരല്പം സംശയം നിറഞ്ഞ സ്വരം അവിടെ ഉയർന്നത്....
റെക്സ് ഒഴികെ ബാക്കി ചെക്കന്മാർ ഒക്കെയും വല്ലാത്തൊരു ഞെട്ടലോടെയാണ് അൻഷിയെ നോക്കിയത്.... അരുതാത്തത് എന്തോ കേട്ടത് പോലൊരു ഭാവമായിരുന്നു അവരിൽ....
സോഫയിൽ കൂനി കൂടി തലയും കുമ്പിട്ടു കൈ രണ്ടും തെരു പിടിച്ചു ഇരിക്കുന്നവനെ ജിജു വല്ലായ്മയോടെ നോക്കി പോയി... ശേഷം ആദിയെ ഒന്ന് നോക്കിയതും അവിടെ കാഴ്ചയിൽ പ്രതേകിച്ചു കുലുക്കും ഒന്നുമുള്ളതായി അവനു തോന്നിയില്ല... എന്നിരുന്നാലും ആ താടിയെല്ലുകൾ ഉയർന്നു താഴുന്നത് കാണെ ദേഷ്യം വന്നിട്ട് അതു കടിച്ചമർത്തിയുള്ള നിൽപ്പാണെന്ന് ജിജുവിന് തോന്നി......ഉമനീർ ഇറക്കി കൊണ്ടു അവൻ സോഫയിൽ ഇളിച്ചു ഇരിക്കുന്ന അജുവിനു നേരെ തിരിഞ്ഞു.... എന്തോ നേടിയെടുത്തത് പോൽ ഞെളിഞ്ഞു ഇരിക്കുന്നവനെ കാണെ ഈ കുരുട്ടുബുദ്ധി അവന്റെ തലയിൽ നിന്നും തന്നെ വന്നതാണെന്ന് ജിജുവിന് ബോധ്യപെട്ടു....
"അജുവിനെ ഏട്ടൻ എടുത്തു എറിയാതെ ഇരുന്നാൽ ഭാഗ്യം....."
ജിജു മനസ്സിൽ സ്വല്പം ഭയത്തോടെ ചിന്തിച്ചു..
"അൻഷി..... നേരം ഒരുപാടായി... എഴുന്നേൽക്ക്....ഏട്ടന്റെ ഒപ്പം ചെല്ല്......"
ജിജു സോഫയിൽ ചത്തു കുത്തി ഇരിക്കുന്നവന്റെ വലതു കൈയിൽ പിടിച്ചു അവനെ അവിടെ നിന്നും വലിച്ചു എഴുന്നേൽപ്പിച്ചു.... അപ്പോഴുണ്ട് കൊച്ചിന്റെ ഇടതു കയ്യിൽ ചുറ്റി പിടിച്ചു അവനെ വിടില്ല എന്നത് പോൽ അവനോട് ഒട്ടി നിന്നു കളഞ്ഞു അജു....
"അൻഷിക്ക് നമ്മുടെ ഒപ്പം കിടക്കണം എന്നാടാ.... എത്ര നാളായി... അവൻ ഇന്ന് അവിടെ കിടന്നോട്ടെ....."
അജു കണ്ണൊക്കെ ചുരുക്കി പിടിച്ചു നിഷ്കളങ്കത വാരി പൊത്തി കൊണ്ടാണ് പറച്ചിൽ.... ഇവരുടെയീ സംഭാഷണം കേട്ട് അങ്ങോട്ടേക്ക് വന്ന വിഷ്ണു, അൻവറിന്റെ അരികിലേക്ക് നിന്ന് കൊണ്ടു അവനോട് എന്തെന്ന പോൽ പുരികം ഉയർത്തി....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
