🎶Enname Yen Unnala
Ulla Pudhunthu Thannala
Kanname Yen Kannala
Vendhu Sevandhu Punnaga
Edho Naanum Ulara
Kunjom Kadhal Valara
Ulla Vetkam Valara
Aava Vandha Thediye
Thanna Neram Nikkuthu
Mogam Sokkuthu
Varthai Thikkudhamma
Nenja Pootti Vechatha
Vandhu Odachittema
Katchi Sera Nikkuthu
Kan Azhaikkuthu
Pon Adanthida Vaa
Anbu Theengi Nikkuthu
Vandhu Eduthukkoma🎶
സ്റ്റീരിയോയിൽ നിന്നും ഒഴുകി കേൾക്കുന്ന ഗാനത്തിനും ഒപ്പം വരികൾ ഒന്നും അത്രയ്ക്ക് വശമില്ലെങ്കിലും കൂടെ ഉച്ചത്തിൽ പാടുന്നുണ്ട് വിഷ്ണുവും റെക്സും.. അതിനൊത്തു താളം പിടിച്ചു കൊണ്ട് കൈ രണ്ടും അടിച്ചു ജിജുവും അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്..... ജഗൻ ഒരു ചിരിയോടെ അവരെ നോക്കി ഇരുന്നതല്ലാതെ അവൻ അതിലൊന്നും കൂടാൻ പോയില്ല....
"ശ്യോ...... നമ്മള് പൊളി തന്നെയല്ലേ വിഷ്ണുവേട്ടാ..... "
പാട്ട് ഓക്കേ പാടി കഴിഞ്ഞു ആവേശം കെട്ടണഞ്ഞു സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ടാണ് റെക്സിന്റെ സ്വയം പുകഴ്ത്തൽ....
"പിന്നല്ല......... അഹ് ഒറിജിനൽ സോങ് പാടിയവൻ അങ്ങട് മാറി നിൽക്കും....."
ജഗൻ ഇരുവരുടെയും സംഭാഷണം കേൾക്കെ ചിരി കടിച്ചു പിടിച്ചു കൊണ്ട് ജിജുവിനെ നോക്കി... അവന്റെ മുഖത്തും അതെ ചിരി തന്നെ ആയിരുന്നു...
"അഹ് ഉവ്വ..... അഹ് പാട്ട് അങ്ങട് ഓഫ് ചെയ്തിട്ട് ഗായകന്മാര് രണ്ടും ഒന്ന് പാടിക്കെ.. നോക്കട്ടെ കഴിവ്......"
ജിജു കളിയാക്കുന്നത് കേൾക്കെ റെക്സ് അവനെ നോക്കി ചുണ്ട് കോട്ടി.... വിഷ്ണുവും ജിജുവിനെ ഒന്ന് പുച്ഛിച്ചു വിട്ട് കൊണ്ട് മുഖം വെട്ടി തിരിച്ചു ഇരുന്നു... ഇനി അഹ് പറഞ്ഞത് പോലെ അഹ് പാട്ട് ഓഫ് ചെയ്തിട്ട് എങ്ങാനും പാടേണ്ടി വന്നാലോ.. വെറുതെ എന്തിനാ....
"എന്താ നോക്കുന്നെ..........?"
സീറ്റിലേക്ക് വിശാലമായി ചാഞ്ഞു ഇരിക്കുന്നവനെ ജഗൻ ഒരു ചിരിയോടെ നോക്കി ഇരുന്നു.. അപ്പോഴാണ് റെക്സിന്റെ ചോദ്യം ഉയർന്നത്.....
![](https://img.wattpad.com/cover/379959328-288-k738210.jpg)