Devaansh 104

1.2K 32 5
                                        





                  ട്രിപ്പിന് കൊണ്ട് പോകേണ്ടുന്ന ലഗ്ഗേജ് ഉം മറ്റു സാധനങ്ങളും കാറിൽ എടുത്തു വെച്ച് കൊണ്ട് എല്ലാവരും പോകാനുള്ള തയാറാടുപ്പിലായി..

മൂന്നു കാറുകളിൽ ആയിട്ടാണ് അവർ പോകുന്നത്...ആദിയുടെ കാറിൽ ഫ്രണ്ട് സീറ്റിൽ തന്നെ അവനോടൊപ്പം അൻഷി ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ട്.. അവർക്ക് ഒപ്പം പിന്നിലായ് സിദ്ധുവും രാഹുലും കയറി.

വിഷ്ണുവിന്റെ കാറിൽ മുന്നിലായ് ജിജുവും ബാക്ക് സീറ്റിൽ റെക്സും ജഗനും ഇരുന്നു.. നമ്മൾ സിംഗിൾസ് എല്ലാവർക്കും കൂടി ഒരു കാറിൽ അടിച്ചു പൊളിക്കാം എന്നും പറഞ്ഞു റെക്സിനെ വലിച്ചു തങ്ങളോട് ഒപ്പം കയറ്റിയത് നമ്മുടെ വിഷ്ണുവാണ്.. ഇനി അൻവറും അജുവും ഒറ്റയ്ക്ക് മറ്റൊരു കാറിലും.. ഈ കല്യാണം കഴിഞ്ഞു പുതുമോടി ഉള്ള ചെക്കനെയും പെണ്ണിനേയും നമ്മൾ ഒക്കെ തനിച്ചു വിടാൻ നോക്കില്ലേ, അതു പോലായിരുന്നു ഈ രണ്ടെണ്ണത്തിനെ അവരെല്ലാം ഉന്തി തള്ളി ഒറ്റയ്ക്ക് വിട്ടത് 🤭.

അങ്ങനെ അവരുടെ യാത്ര ആരംഭിച്ചു.. 3 മണിക്കൂർ ട്രാവെല്ലിങ് ഉണ്ട്.. ഒരു hill station ഇൽ ഉള്ള റിസോർട്ട് ആണ് അവരുടെ destination..

രാഹുൽ തന്റെ തൊട്ട് അരികിൽ ഇരിക്കുന്നവനെ ഒന്ന് പാളി നോക്കി.... അഹ് ബാത്‌റൂമിൽ വെച്ചുള്ള സംഭവത്തിന്‌ ശേഷം സിദ്ധു മൗനവൃതത്തിലാണ്.. അവൻ revenge എടുക്കാൻ നോക്കും എന്ന് കരുതി ഇരുന്ന രാഹുലിന് തീർത്തും വിപരീതമായൊരു പെരുമാറ്റം ആയിരുന്നു അവനിൽ നിന്നും ലഭിച്ചത്..

"ഇവനു ഇതെന്താ മിണ്ടാത്തെ...? ഇനി ദേഷ്യത്തിൽ ആയിരിക്കുവോ? ഏയ്യ്.. മുഖത്തു ദേഷ്യം ഒന്നും കാണാനില്ലല്ലോ... ഇനി ചിലപ്പോ എന്നേ മുട്ട് കുത്തിക്കാൻ വേണ്ടി ഇങ്ങനെ സൈലന്റ് ആയിട്ട് ഇരിക്കുന്നത് ആകുവോ? എന്നേ നോക്കുന്നു കൂടി ഇല്ല... തെണ്ടി.. പട്ടി...."

കൈയിലെ നഖവും കടിച്ചു തുപ്പി കൊണ്ട് രാഹുൽ പിറുപുറത്തു.... അവന്റെ അടക്കം പറച്ചിൽ കേട്ടിട്ടോ എന്തോ അപ്പോൾ തന്നെ സിദ്ധു അവനെ തിരിഞ്ഞു നോക്കി....

"എന്താ.........?"

പുരികം ഉയർത്തി ഒരു ചോദ്യം.. രാഹുൽ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Donde viven las historias. Descúbrelo ahora