Aju Philip
എൻറെ നേർക്ക് നടന്നു വരുന്ന പോലീസ് ഏമാനെ ഞാൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു... ഒത്ത പൊക്കവും നല്ല muscled ബോഡിയും അത്യാവശ്യം വെളുത്ത നിറവും ഉള്ള ഇങ്ങേരെ ഞാൻ എങ്ങനെ നോക്കി വെള്ളമിറക്കാതെ ഇരിക്കും എന്റെ കർത്താവെ.. ഞാൻ എന്റെ ദേഹത്തോട്ട് ഒന്ന് നോക്കി... അയ്യോ ദാരിദ്ര്യം.... നോക്കാതെ ഇരിക്കുന്നതാ ഭേദം..
എന്റെ ശരീരത്തിൽ നിന്നും മുഖം ഉയർത്തി വീണ്ടും അയാളെ നോക്കിയ്തും ദേ അതിയാൻ എന്റെ തൊട്ട് മുമ്പിൽ... യൂണിഫോമിൽ കാണാൻ എന്ത് മുടിഞ്ഞ ലുക്ക് ആണ്.. കേറി അങ്ങ് പീഡിപ്പിച്ചാലോ? എന്റെ wild ചിന്തകൾ പോണ വഴി നോക്കണേ... അങ്ങോട്ട് ചെന്നേച്ചാലും മതി..
മുന്നിൽ വന്നു നിന്നിട്ട് എന്നേ നോക്കി പേടിപ്പിക്കുന്നു... ഇതിപ്പോ എന്തിനാവോ? ഞാൻ എന്താണെന്നു കണ്ണ് കൊണ്ടു ചോദിച്ചതും അവിടെ വീണ്ടും അതു തന്നെ പല്ലവി...
"എ...... എ......... എന്താ........?"
ആഹ് കാണുന്ന ലോറിക്ക് പോയി തല വെച്ചു കൊടുത്താലോ... നാണക്കേട്... വിക്കിയും വിറച്ചും സംസാരിക്കുന്ന എന്നേ ഞാൻ എന്തോ ചെയ്യും എന്റെ കർത്താവെ...
ഞാൻ തൊണ്ടയൊക്കെ ഒന്ന് ശെരിയാക്കി ഒന്നൂടി എന്താണെന്നു ചോദിക്കാൻ പോയതും അവിടെ ദേ എന്റെ കൈയും വലിച്ചു പിടിച്ചു എന്നേ എങ്ങാണ്ടോ കൊണ്ടു പോണു.... ഞാൻ കൈ വലിച്ചെടുക്കാൻ ആവുന്നത്ര നോക്കിയിട്ട് എവിടെ നടക്കാൻ? ബസ് സ്റ്റോപ്പിൽ ഒന്ന് രണ്ടു പേര് നിൽപ്പുണ്ട്.. അവരൊക്കെ വല്ലാത്ത രീതിയിൽ എന്നേ നോക്കുന്നുണ്ട്... എങ്ങനെ നോക്കാണ്ട് ഇരിക്കും? ഒരു പോലീസ്കാരൻ അല്ലെ എന്നേ ഇങ്ങനെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നത്... വല്ല ക്രിമിനൽ ആണെന്ന് അവർ തെറ്റിദ്ധരിച്ചു കാണും...ഉറപ്പ്...
"ദേ....... ശു.... ശു....... ഇങ്ങോട്ട് നോക്ക്... അതേയ്......."
എത്ര കിടന്നു വിളിച്ചിട്ടും അവിടെ ഒരു കുലുക്കവുമില്ല... ഞാൻ കിടന്നു കുതറുന്നത് കണ്ടിട്ട് അവിടെ നല്ലോണം ദേഷ്യം വരുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.. ജീപ്പിന് അടുത്ത് എത്തിയതും അതിന്റെ ഡോറിൽ എന്നേ ഇടിച്ചു ചേർത്ത് നിർത്തി ഒരു നോട്ടം... ഹോ..... ഭസ്മം ആയി പോകുവല്ലോ ഇങ്ങനെ നോക്കിയാൽ...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
