Devaansh 65

1.1K 25 3
                                        




"എന്താ ദേവ ഒന്നും പറയാത്തെ.....? ഇപ്പഴും ദേഷ്യവാ? "

തന്നെ നോക്കി മുഖം ചുളിച്ചു ഏതോ ആലോചനയിൽ എന്നത് പോൽ മുഴുകി ഇരിക്കുന്നവനെ തട്ടി വിളിച്ചു കൊണ്ട് അൻഷി തിരക്കി...

ആദി ഒന്ന് ചെറുതായി ഞെട്ടിക്കൊണ്ട് അൻഷിയെ നോക്കി.. ശേഷം അവന്റെ മുഖം ഇരു കൈകുമ്പിളിലും എടുത്തു കൊണ്ട് അവന്റെ നെറുകയിൽ തന്റെ ചുണ്ടുകൾ ചേർത്ത് വെച്ചു....അൻഷി കണ്ണുകൾ അടച്ചു കൊണ്ട് ഒത്തിരി സന്തോഷത്തോടെ അതു ഏറ്റു വാങ്ങി...

"എന്തൊക്കെയാ എന്റെ കൊച്ചു ചിന്തിച്ചു കൂട്ടി ഒറ്റയ്ക്ക് ചെയ്തു വെച്ചത്?ഏഹ്?"

അവന്റെ മൂക്ക് പിടിച്ചൊന്ന് കുലുക്കിക്കൊണ്ട് ആദി ചോദിച്ചു.. അൻഷി അവന്റെ ചോദ്യം മനസ്സിലാകാതെ മിഴിച്ചു ഇരുന്നു...

"എന്റെ കുഞ്ഞാവ കുറച്ചു maturity കാണിക്കാൻ നോക്കിയതാ? ഞാൻ ഇത് വല്ലതും അറിഞ്ഞോ? ശോ...."

ചെറിയൊരു കളിയാക്കലോടെ ആദി അതു പറഞ്ഞതും അൻഷിയുടെ മുഖം കുത്തി വീർത്തു.. അവൻ ചുണ്ട് കൂർപ്പിക്കാൻ തുടങ്ങിയതും ആദി അവനെ ബെഡിൽ മറിച്ചു ഇട്ടു കൊണ്ട് അവന്റെ പുറത്തു കയറി അധികം ഭാരം കൊടുക്കാതെ കിടന്നു...

"നീയെ..... ഞാൻ പറഞ്ഞത് ഓക്കേ അങ്ങ് മറന്ന് കള.... അതു... അതു ശെരിയാവില്ല... നീ എങ്ങനെ ആണോ ഇത്രയും നാളും ഇരുന്നത് അങ്ങനെ തന്നെ ഇരുന്നാൽ മതി..."

അൻഷിയുടെ വീർത്ത കവിളിൽ ഒന്ന് ചുണ്ട് ഉരസ്സിക്കൊണ്ട് ആദി പറഞ്ഞതും അൻഷി കാര്യം മനസ്സിലാവാതെ വീണ്ടും അവനെ കണ്ണ് മിഴിച്ചു നോക്കി...

"എന്ന് വെച്ചാൽ.....?"

"എന്ന് വെച്ചാൽ നീ എന്നും എന്റെ ആഹ് പഴയ അൻഷി ആയിട്ട്, എന്റെ കുഞ്ഞാവ ആയിട്ട് തന്നെ ഇരുന്നാൽ മതിയെന്ന്.... ഈ വലിയ ആളുകളെ പോലൊന്നും നീ പെരുമാറാൻ ശ്രമിക്കേണ്ട... നീ എങ്ങനെ ആണോ അങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന്... ഇപ്പോ മനസ്സിലായോ....?"

ആദിയുടെ വർത്താനം കേൾക്കെ അൻഷി ചിണുങ്ങിക്കൊണ്ട് അടുത്ത ചോദ്യം ചോദിച്ചു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now