Devaansh 91

1K 23 4
                                        




                 ആദിയുടെ ഓഫീസിനു സമീപത്തു ഒരു കാഫെയുണ്ട്...one of the famous cafes in the city.. Big bean Cafe.....ചെറുപ്പകാർക്കും മുതിർന്നവർക്കും ഒക്കെ ഏറെ പ്രിയപ്പെട്ട സ്ഥലം....അതിന്റെ ഓണർ ഒരു നോർത്ത് ഇന്ത്യൻ മുംബൈക്കാരൻ 'നീരജ് പട്ടേൽ' ആഹ് കഫെ വിൽക്കാൻ പോകുന്നു എന്ന് ആദി വഴി വിവരം അറിഞ്ഞു അതു ഏറ്റട്ത് നടത്തിക്കാൻ തീരുമാനിച്ചു ഇവിടെ മഹിയോടൊപ്പം എത്തിയിരിക്കുകയാണ് വിഷ്ണു....

"ഡാ.... നീ സൈൻ ചെയ്യുന്നതിന് മുന്നേ ആദിയെ ആഹ് പേപ്പേഴ്സ് ഒന്ന് കാണിക്ക്. അവൻ നോക്കി ഉറപ്പ് വരുത്തിയിട്ട് സൈൻ ചെയ്താൽ മതി.."

ഓണർ കൊടുത്ത ഡോക്യൂമെന്റസ് വിഷ്ണു കൈയിൽ വാങ്ങിയതും അവന്റെ അരികിലായ് വന്നു കൊണ്ട് മഹി അവനു മാത്രം കേൾക്കാൻ പാകത്തിന് പതിയെ പറഞ്ഞു...

"ഹാ പപ്പാ... അവൻ ഇപ്പോ ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്...."

പേപ്പേഴ്സ് തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് വിഷ്ണു അയാൾക്ക് മറുപടി നൽകി...

"വിഷ്ണു........."

പറഞ്ഞു തീരേണ്ട താമസം ആദി അവിടേക്ക് എത്തി ചേർന്നു.. പിന്നെ എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു... ലീഗൽ ഫോർമാലിറ്റീസ് ഓക്കേ കഴിഞ്ഞു കഫെയുടെ അധികാരം മുഴുവനായും വിഷ്ണുവിന്റെ കൈയിൽ കിട്ടാൻ കുറച്ചു ദിവസങ്ങൾ എടുക്കും..എങ്കിലും ഇന്ന് മുതൽ കഫെയുടെ കാര്യങ്ങൾ നോക്കി നടത്തിക്കോളാൻ നീരജ് അവനു അനുവാദം കൊടുത്തിരുന്നു...

"Vishnu.... I have only one request, please keep my old staff here.. It will be very difficult for them to find another job in such a short time..please...."

വിഷ്ണുവിന്റെ കൈ രണ്ടും കൂട്ടി പിടിച്ചു ഒരു അഭ്യർത്ഥന എന്നത് പോലെ നീരജ് പറഞ്ഞു.

"Of course... I'm not going to replace any of them... They can work here as long as they're in my good books..."

പകുതി തമാശയിലും പകുതി കാര്യത്തിലും വിഷ്ണു പറഞ്ഞു നിർത്തിയതും നീരജ് ഒന്ന് പുഞ്ചിരിചു....

"Thank you so much Vishnu.... I assure you, these young people, they're all very hardworking and trustworthy.. I started this cafe 3 years back and they were all with me from the very beginning and they supported me so well.They are like my second family... Please treat them well.....I promise...you'll not regret this...."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Onde histórias criam vida. Descubra agora