Devaansh 37

1K 34 2
                                        




 Special Part♥️

(Jijesh 💗 Aishwarya )


                    അൻഷിയെ ഹോസ്പിറ്റലിൽ നിന്ന് ആദി ഉടനെ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.. പയ്യന്മാരെ ഒക്കെ ഹോസ്റ്റലിന്റെ ഫ്രണ്ടിൽ ഇറക്കിയെച്ചാണ് ആദി പോയത്... ഇപ്പൊ സമയം വെളുപ്പിന് ഒരു 2 മണി ആയിട്ടുണ്ട്.. അവന്മാരൊക്കെ ആടി തൂങ്ങി ഗേറ്റ് കടന്നു അകത്തേക്ക് പോയി.. ഉറക്കം വന്നിട്ടാണെ പാവങ്ങൾ..

പക്ഷെ അവരോടൊപ്പം അകത്തേക്ക് കാല് എടുത്തു വെക്കാൻ പോയ അജുവിന്റെ കഴുത്തിൽ കൂടി കൈ ചുറ്റി ജിജു അവനെ പുറത്തേക്ക് വലിച്ചു നിർത്തി. ഹോസ്റ്റലിന്റെ മതിലിൽ ചാരി കണ്ണും അടച്ചു തൂങ്ങി തൂങ്ങി നിൽക്കുന്നവന്റെ വയറ്റിന്നിട്ട് ഒരു കുത്തും കൂടി ജിജു കൊടുത്തു...

"അമ്മച്ചി........."

അജു അലറി കൂവി നിലവിളിച്ചതും ജിജു പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ടു ഒരു കൈ കൊണ്ടു അവന്റെ വാ മൂടി വെച്ചു.. അജു ആണേൽ ഇപ്പൊ ഏകദേശം ബോധം വന്നത് പോലെ കണ്ണ് തള്ളി പിടിച്ചു ജിജുവിനെ നോക്കുന്നുണ്ട്...

"മിണ്ടാതെ നിന്നോണം... ഞാൻ കൈ മാറ്റുവാ.. എങ്ങാനും കിടന്നു കൂവിയാൽ ചവിട്ടി കൂട്ടും ഞാൻ...."

ജിജു സ്വകാര്യം പറയുന്ന പോലെ ശബ്ദം താഴ്ത്തി പറഞ്ഞു.. അജു കണ്ണ് മിഴിച്ചു കൊണ്ടു ശെരിയെന്ന മട്ടിൽ തലയാട്ടി.. ജിജു കണ്ണ് കൂർപ്പിച്ചു പിടിച്ചു കൊണ്ടു അവന്റെ വായിൽ നിന്ന് കൈ എടുത്തു...

"എന്തെടാ പട്ടി നിനക്ക്? ഉറക്കം തൂങ്ങി ഇപ്പോ വീഴും എന്ന് പറഞ്ഞാ മനുഷ്യൻ നിക്കുന്നെ... അകത്തോട്ടു പോവാണ്ട് നീ ഇവിടെ എന്ത് മാങ്ങ പറിക്കാൻ നിക്കുവാ....?"

അജു കെറുവിച് കൊണ്ട് പറഞ്ഞതും ജിജു ഇത്തവണ അവന്റെ കവിളിൽ നോക്കി കൊടുത്തു ഒരെണ്ണം... അവൻ നിലവിളിക്കുന്നതിനു മുന്നേ അവന്റെ വായും പൊത്തി പിടിച്ചു...

"ഒച്ച ഉണ്ടാക്കിയാൽ കൊല്ലും പന്നി... ഇനി ഞാൻ പറയാൻ പോകുന്നത് മര്യാദക്ക് നിന്ന് കേട്ടോ..."

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Tempat cerita menjadi hidup. Temukan sekarang