നീറി പുകയുന്ന കവിൾതടം പൊത്തി പിടിച്ചു ചുണ്ടും കൂർപ്പിച്ചു മുഖവും വീർപ്പിച്ചു നിൽപ്പാണ് റെക്സ്. അവന്റെ തൊട്ട് മുന്നിലായി കൈ കുടഞ്ഞു കൊണ്ട് കലിയടങ്ങാതെ നിൽക്കുന്ന ജിജുവിനെ അവൻ ഏറു കണ്ണിട്ട് ഒന്ന് നോക്കി....
"പന്ന &₹@%*#* മോനെ മര്യാദക്ക് സത്യം പറയുന്നതാണ് നിനക്ക് നല്ലത്.... ഇല്ലേൽ ഇപ്പറുതേ ചെകിടും കൂടി ഞാൻ അടിച്ചു പൊളിക്കും...."
ദേഷ്യത്തോടെ അലറി കൊണ്ട് തനിക്കു നേരെ പാഞ്ഞു അടുക്കുന്നവനെ കാണെ റെക്സ് പേടിയോടെ തൊട്ട് അടുത്ത് നിൽക്കുന്നവന്മാരെ നോക്കി... എല്ലാവന്മാരും ജിജുവിന്റ ഏകദേശം അതെ മുഖഭാവത്തോടെ തന്നെ നിൽപ്പുണ്ട്...
"അളിയാ....രക്ഷിക്കടാ......."
ദയനീയമായി അജുവിനെ നോക്കി കെഞ്ചിയതും ജിജു അവന്റെ കൊങ്ങേയ്ക്ക് കുത്തി പിടിച്ചു അവനെ ചുമരിനോട് ചേർത്ത് നിർത്തിയിരുന്നു...
"പറയെടാ.... എവിടെ ആയിരുന്നു നീ? നേരത്തെ പറഞ്ഞാ കള്ളത്തരം അങ്ങു വെള്ളം തൊടാതെ ഞങ്ങൾ വിഴുങ്ങുമെന്ന് കരുതിയെങ്കിൽ പൊന്നു മോനെ നിനക്ക് തെറ്റി..ഇനി നീ വാ തുറക്കുന്നത് സത്യം പറയാൻ അല്ലെങ്കിൽ കൂമ്പിടിച്ചു കലക്കും ഞാൻ....."
റെക്സ് ജിജുവിന്റെ പിടുത്തത്തിൽ കിടന്നു കുതറുന്നുണ്ട്...
"വി... വിടെടാ... ശ്വാസം.. ശ്വാസം കിട്ടുന്നില്ല... വിടാടാ പട്ടി...."
ജിജുവിന്റെ കൈ അവന്റെ കഴുത്തിൽ കൂടുതൽ ശക്തിയിൽ മുറുകിയതും റെക്സ് ശ്വാസം കിട്ടാതെ ഒന്ന് പിടഞ്ഞു... ഒടുക്കം സർവ്വ ശക്തിയും ഉപയോഗിച്ച് അവൻ ജിജുവിനെ തള്ളി മാറ്റി ചുമരിൽ ചാരി നിന്നു നെഞ്ചും തടകി നിന്ന് കൊണ്ട് ആഞ്ഞു കിതച്ചു.... ജിജു മുഷ്ടി ചുരുട്ടി അവന്റെ അടുത്തേക്ക് വീണ്ടും പായുന്നത് കാണെ ഇത്തവണ സിദ്ധു അവനെ പിടിച്ചു വലിച്ചു മാറ്റി നിർത്തി...
"മതിയാക്കെടാ..... അവനെ കൊല്ലാൻ നോക്കുവാണോ നീ...."
സിദ്ധുവിന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേൾക്കേ ജിജു ചെറുതായിട്ടൊന്ന് അടങ്ങി.. എങ്കിലും അയ്ഞ്ഞു കൊടുക്കില്ല എന്നുള്ള മട്ടിൽ അവൻ സിദ്ധുവിന്റെ കൈ തട്ടി തെറുപ്പിച്ചു കൊണ്ട് അവരിൽ നിന്നും മുഖം വെട്ടി തിരിഞ്ഞു നിന്നു കളഞ്ഞു....
VOUS LISEZ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Roman d'amourᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
