സുനിതയ്ക്കു നേരെ കൈവീശി കാണിച്ചു കൊണ്ട് അൻഷി കാറിലേക്ക് കയറി. അവന്റെ ബാഗും ബുക്‌സും ഉം ഓക്കേ ആദി തന്റെ ഡ്രൈവർ ശ്യാമിനെ വിട്ട് രാവിലെ തന്നെ എടുപ്പിച്ചിരുന്നു. അതു കൊണ്ട് വിഷ്ണുവിന്റെ വീട്ടിൽ നിന്നും അവർ നേരെ ഇന്സ്ടിട്യൂട്ടിലെക്ക് ആകും പോകുന്നത്.
അൻഷി കോഡ്രൈവർ സീറ്റിൽ കയറി ഇരുന്നതും ആദി മുഖം ചെരിച്ചു അവനെ ഒന്ന് നോക്കി...
"മ്മ്... അൻഷി......"
ചെറിയൊരു മടിയോടെ അവൻ പതിയെ അൻഷിയെ വിളിച്ചു.. സ്വന്തം കാതിനു തന്നെ ആഹ് വിളി കേട്ടോയെന്ന് സംശയമാണ്.. അത്രയ്ക്കും പതിയെ...
കണ്ണും കാതും ആദിക്ക് നേരെ കൂർപ്പിച്ചു വെച്ചിരുന്നവനു പക്ഷെ ആഹ് വിളി കേൾക്കാൻ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല...
"എന്താ.........?"
കടുപ്പത്തൊടെ കണ്ണുരുട്ടിയുള്ള ചോദ്യം... ആദി ലോകത്തില്ലാത്ത സകല നിഷ്കളങ്കതയും മുഖത്തു വാരി വിതറിയിട്ടുണ്ട്.. അത്രയും പാവത്തരം കണ്ടിട്ടെങ്കിലും കിട്ടാനുള്ള കടിയുടെ എണ്ണം കുറഞ്ഞലോ.....
"സീറ്റ് ബെൽറ്റ്?"
കണ്ണ് കൊണ്ട് സീറ്റ് ബെൽറ്റ് ഇടാൻ ആംഗ്യം കാണിച്ചതും അൻഷി ചുണ്ട് കൂർപ്പിച്ചു ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി അവനെ...
"ഇട്ടു തരാൻ അറിഞ്ഞൂടെ... അതും ഞാൻ ഇനി പറയണോ?"
കാത് പൊട്ടുന്ന അത്രയും സ്വരത്തിൽ കൊച്ചു അലറുകയായിരുന്നു .. ആദിയുടെ മുഖമൊന്ന് ചുളിഞ്ഞു... ഇത് അമ്പിനും വില്ലിനും അടുക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല... ശെടാ... ആഹ് തെണ്ടി പറഞ്ഞതിനൊക്കെ എന്നോട് എന്തിനാ ദേഷ്യം .... എന്തൊരു കഷ്ടവാണ്....
ആദി അൻഷിയുടെ നേർക്ക് മറുപടിയായി ഒന്ന് തല കുലുക്കി സ്വന്തം സീറ്റ് ബെൽറ്റ് ഊരി കൊണ്ട് അവനടുത്തേക്ക് ചാഞ്ഞു വന്നു. അൻഷി ദേഷ്യത്തോടെ അവനെ ഉരുട്ടി നോക്കി തന്നെ ഇരുപ്പാണ്...
ആദി മെല്ലെ അവന്റെ തലയുടെ വശത്തു നിന്നും സീറ്റ് ബെൽറ്റ് വലിച്ചു അവന്റെ നെഞ്ചിന് കുറുക്കെ വെച്ചു ക്ലിപ് ഇട്ടു കൊടുത്തു.... ശേഷം അവനെ മുഖമുയർത്തി ഒന്ന് നോക്കി... അത്രയും അടുത്ത് അൻഷിയുടെ ദേഷ്യം പിടിച്ചുള്ള മുഖം കണ്ടതും ആദി അറിയാതെ ഒന്ന് ഉമനീർ ഇറക്കി.... മുഖത്തെ ഞരമ്പോക്കെ പിടഞ്ഞു ചുണ്ടും കാതും കവിൾ തടങ്ങളും എന്തിന് ആഹ് ചെവി പോലും ചുവന്നു വിറച്ചിരുന്നു...
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
