"ശ്യോ..... ഇവനു ഇതെന്താ മായാവിയോ... നിന്ന നിൽപ്പിൽ കാണാണ്ട് ആവാൻ....."
രാഹുൽ മുറു മുറുപ്പോടെ ക്യാന്റീനിന്റെ പരിസരത്തു ഒക്കെയും സിദ്ധുവിനെ അരിച്ചു പെറുക്കുവാണ്..... അവൻ ഇറങ്ങി പോയ ഡയറക്ഷനിൽ മൊത്തം തപ്പിയിട്ടും ആളുടെ പൊടി പോലും കാണാനില്ല......
രാഹുൽ ടെൻഷനോടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സിദ്ധുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.... ഒരു റിങ് കേട്ടതും മറു ഭാഗത്തു നിന്നും കാൾ ഡിസ്‌ക്കണക്ട് ചെയ്തിരുന്നു... രാഹുൽ പല്ല് കടിച്ചു കൊണ്ട് വീണ്ടും വിളിച്ചു... വീണ്ടും അതു തന്നെ പല്ലവി.... രാഹുൽ വിടുമോ? അവൻ നിർത്താതെ സിദ്ധുവിന്റെ നമ്പറിലേക്ക് വിളിച്ചു കൊണ്ടേയിരുന്നു.... അവിടുന്ന് കട്ട് ചെയ്യുന്നതിന് അനുസരിച്ചു അവനു വാശി കൂടിയതേയുള്ളു.....
"മര്യാദക്ക് എടുക്കുന്നതാണ് അവനു നല്ലതു.... എന്റെ സ്വഭാവം മാറ്റിക്കരുത്...."
ആരോടെന്നില്ലാതെ സ്വയമേ ദേഷ്യത്തിൽ വീറോടെ പറയുവാണ് ആള്..... എന്നാൽ അഹ് വീറും വാശിയും മാറി മറിയാൻ അധികം സമയം വേണ്ടി വന്നിരുന്നില്ല......
📲 WHAT..............? "
ഒട്ടും പ്രതീക്ഷിക്കാതെ മറു പുറത്തു നിന്നും കേട്ട അലറി പിടിച്ചുള്ള അഹ് ചോദ്യത്തിൽ രാഹുൽ ഒന്ന് വിറച്ചു പോയിരുന്നു... സിദ്ധു ഫോൺ കട്ട് ചെയുന്നതിൽ അതു വരെയും അമർഷത്തോടെ നിന്നിരുന്നവനു എന്ത് പറയണം എന്നറിയാതെ അങ്ങനെ ഉരുകി നിന്ന് പോയി......അത്രയ്ക്കുമുണ്ടേ അഹ് ശബ്ദത്തിന്റെ കനം.....
📲 രാഹുൽ..........ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ ആണ് വിളിച്ചതെങ്കിൽ മെനകെടുത്താതെ വെച്ചിട്ട് പോ നീ......
തന്റെ പേര് എടുത്തു വിളിച്ചതും കൂടി ആയതും സിദ്ധുവിന്റെ ദേഷ്യത്തിന്റെ ആഴം രാഹുലിന് ബോധ്യപ്പെട്ടിരുന്നു .....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
