Devaansh 49

940 32 2
                                        




Rahul's POV

റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വണ്ടികളുടെ ബഹളവും ജോലിക്ക് പോകാനുള്ള ആളുകളുടെ തിരക്കും ഓക്കേ കാണെ വല്ലാത്തൊരു അസ്വസ്ഥത തോന്നി... ബാംഗ്ലൂർ നഗരം.... ഒട്ടും ഓർക്കാൻ ഇഷ്ടപെടാത്ത ഒരുപാട് ഓർമ്മകൾ എനിക്കു സമ്മാനിച്ച നഗരം... അവിടേക്ക് തന്നെ വീണ്ടും വന്നത് ഓർക്കുമ്പോ വല്ലാത്തൊരു ഭയം....

സിദ്ധുവിന്റെ നിറഞ്ഞ കണ്ണുകൾ... അതു മനസ്സിൽ നിന്നു പോകുന്നെ ഇല്ല....അവൻ അങ്ങനെ ഒന്നും പെട്ടന്ന് കരയുന്ന ആളല്ല... ഞാൻ എന്തോരം വേദനിപ്പിച്ചിട്ടായിരിക്കും അവന്റെ കണ്ണ് നിറഞ്ഞത്... അല്ലേലും ഞാൻ എന്നും അവനെ വേദനിപ്പിച്ചിട്ടേ ഉള്ളു... അവൻ എന്നേ സ്നേഹിക്കുന്നതിന്റെ ഒരു അംശം എങ്കിലും എനിക്കു തിരിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ... വയ്യാ... എല്ലാം കൂടി സഹിക്കാൻ പറ്റുന്നില്ല...കണ്ണ് നീറി പുകയുവാ....നെഞ്ചോക്കെ വേദനിക്കുന്നു....

"എത്തി കുഞ്ഞേ......"

ഡ്രൈവർ ചേട്ടൻ കന്നഡയിൽ ആണ് പറഞ്ഞത്... ഞാൻ പുറത്തോട്ട് നോക്കി... ഒരു 12 നില ഫ്ലാറ്റ് ആണ്... പുറത്തോട്ട് ഇറങ്ങി ബാഗും കൊണ്ട് ലിഫ്റ്റിന് അടുത്തേക്ക് നടന്നു... ബാഗ് താൻ കൊണ്ട് വന്നോളാം എന്നൊക്കെ ഡ്രൈവർ വിളിച്ചു പറയുന്നുണ്ട്.. ഞാൻ അതു ശ്രദ്ധിക്കാതെ ലിഫ്റ്റിലേക്ക് കയറി... ഡോർ അടഞ്ഞതും വല്ലാത്തൊരു ഭയം വീണ്ടും വന്നു എന്നേ മൂടി.... അച്ഛൻ.... എന്തായിരിക്കും പെട്ടന്ന് എന്നേ കാണണം എന്ന് പറയാൻ... എന്തായാലും നല്ലതൊന്നും ആവില്ല എന്ന് മനസ്സ് പറയുന്നു.....

ലിഫ്റ്റ് ഓപ്പൺ ആയി അഞ്ചാമത്തെ ഫ്ലോറിൽ ഇറങ്ങി അച്ചന്റെ ഫ്ലാറ്റിൽ വന്നു കാളിംഗ് ബെൽ അടിച്ചു... ആഹ് നിമിഷം അകത്തു നിന്ന് ഡോർ unlock ആയി.. വീട്ടിലെ മെയ്ഡ്സിൽ ഒരാൾ ആണ് കതക് തുറന്നത്... അച്ഛൻ മുകളിലെ ബാൽക്കണിയിൽ ഉണ്ടെന്ന് പറഞ്ഞത് കേട്ട് ഞാൻ അങ്ങോട്ടേക്ക് വേഗത്തിൽ നടന്നു... എന്തോ നെഞ്ചോക്കെ ഇടിക്കുന്നു.. കയ്യും കാലും ഓക്കേ വിറയ്ക്കുന്നത് പോലെ....

അച്ചന്റെ മുറിയുടെ വാതിൽ തുറന്നു ബാൽക്കണിയിലോട്ട് ഇറങ്ങിയതും കണ്ടു അവിടെ ഉള്ള സ്വിങ് ചെയറിൽ ഒരു കപ്പ് കോഫിയുമായി ഇരിക്കുന്ന അച്ഛനെ.... എന്റെ കാൽപെരുമാറ്റം കേട്ടിട്ടാവണം അച്ഛൻ പെട്ടന്ന് തിരിഞ്ഞു നോക്കി... വാതിൽക്കൽ എന്നേ കണ്ടതും ആഹ് മുഖം ഒന്നു ഇരുണ്ടുവോ? അതൊ ഇനി എനിക്കു തോന്നിയതാണോ? കാരണം ഇപ്പോ അച്ചന്റെ മുഖത്തു ഒരു ചിരി ഉണ്ട്...

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now