ആദിയുടെ റൂമിൽ, അവന്റെ ബെഡിൽ ചുരുണ്ടു കൂടി കിടക്കുവാണ് അൻഷി... ആദി പിള്ളേർക്കൊക്കെ കിടക്കാൻ ഉള്ള റൂം കാണിച്ചു കൊടുത്തിട്ടേ വരുള്ളൂ... അവനെയും കാത്ത് മുഖവും വീർപ്പിച്ചാണ് ചെക്കന്റെ കിടപ്പ്.. കാരണം പറയണ്ടല്ലോ... പരിഭവവും സങ്കടവും ആവോളം ഉണ്ട്.. ഒപ്പം ഇന്ന് മുഴുവനും ആദി അവനെ അധികം ശ്രദ്ധിക്കാൻ പോയിട്ടില്ല, അതിന്റ ദേഷ്യം വേറെ.... പിള്ളേരുടെ മുന്നിൽ വെച്ചു ഒരു സീൻ വേണ്ട എന്ന് കരുതി ആദി ചെക്കന്റെ പിണക്കം മാറ്റാൻ ശ്രമിച്ചില്ല, അതു തന്നെ കാര്യം...
ഓരോന്നും ഓർത്തു കിടക്കുന്നതിനിടയിൽ റൂമിന്റെ കതക് തുറക്കുന്നതും പിന്നെ അടയുന്നതും ഒപ്പം ബെഡിന്റെ അപ്പുറത്തെ വശം താഴുന്നതും ഓക്കേ അൻഷി അറിയുന്നുണ്ടായിരുന്നു... കണ്ണും തുറന്നു മേൽപ്പോട്ട് നോക്കി കിടന്നതല്ലാതെ ചെക്കൻ അനങ്ങിയില്ല....
ആദി ചെരിഞ്ഞു കിടന്നു കൊണ്ട് അൻഷിയെ നോക്കി... ബെഡ്ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവന്റെ പരിഭവം നിറഞ്ഞ മുഖം ആദിക്ക് വെക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു... ഒപ്പം തന്നെ ആഹ് കൂർപ്പിച്ചു പിടിച്ചേക്കുന്ന പിങ്ക് നിറത്തിൽ ഉള്ള ചുണ്ടുകളും... ആദി ഒട്ടൊരു നിമിഷം അവനിൽ തന്നെ മിഴികൾ നട്ടു അങ്ങനെ കിടന്നു... അൻഷി ആണേൽ അനക്കം ഒന്നും ഇല്ലാതെ ആയപ്പോ ഒന്ന് ഇടം കണ്ണിട്ട് നോക്കി, അതു കണ്ടപ്പോൾ ആണ് ആദി സ്വപ്നലോകത്തു നിന്ന് തിരികെ വന്നത്....
ആദി പതിയെ അന്ഷിയുടെ നഖം കൊണ്ട് മുറിഞ്ഞ തന്റെ ഇടുപ്പിന്റെ ഭാഗത്തു ഒന്ന് തൊട്ടു നോക്കി.. അപ്പോ തന്നെ അവനൊന്നു എരിവ് വലിച്ചു കണ്ണടച്ചു പിടിച്ചു... 'തൊലി മൊത്തം കുരിപ്പ് തോണ്ടി എടുത്തെന്നു തോന്നുന്നു...ഹോ ഇനി എവിടെ ആണോ ഈശ്വരാ മാന്തി പൊളിക്കാൻ പോകുന്നെ... എന്നേ നീ തന്നെ കാത്തോളണേ എന്റെ ശിവനെ.....' ആദി മനസ്സിൽ ഒന്ന് ആത്മഗതിച്ചു കൊണ്ട് അൻഷിയുടെ അടുത്തേക്ക് കുറച്ചു നീങ്ങി കിടന്നു...
ആദിയിൽ നിന്ന് അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചു കിടന്നത് പോലെ അൻഷി അപ്പോ തന്നെ വെട്ടി തിരിഞ്ഞു അപ്പുറത്തെ വശത്തേക്ക് ചെരിഞ്ഞു കിടന്നു....ആദിക്ക് അതു കണ്ട് ചിരി വന്നു പോയ്....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
