മുഖമൊക്കെ ചുവന്നു വിങ്ങി തന്റെ തൊട്ട് അരികിൽ ഇരിക്കുന്നവനെ അൻഷി വല്ലാത്തൊരു അലിവോടെ നോക്കി പോയി...
"അജു....... ദേവ കുറേ വഴക്ക് പറഞ്ഞോ....?"
അജുവിന്റെ മുഖം കാണുന്തോറും അൻഷിക്ക് ആകെയങ്ങു സങ്കടം മുട്ടുന്നുണ്ട്.... അവന്റെ കണ്ണൊക്കെ ചെറുതായി നിറഞ്ഞു തുടങ്ങി......
അൻഷിയുടെ ഇടർച്ചയോടെയുള്ള ചോദ്യം കേൾക്കെ അജൂട്ടൻ ചുണ്ട് പിളർത്തി അൻഷിയെ നോക്കി....
"മ്മ്...... കുറേ പറഞ്ഞു..... എന്റെ വലിയമ്മച്ചിയോട് പറയും, പിന്നെ ബൈക്ക് പൂട്ടി വെക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു..... അതിനും മാത്രം എന്തുവാ നമ്മള് ചെയ്തേ... ഒരിത്തിരി സിനിമയ്ക്ക് പോയെനാണ് ...."
അവസാനം പറഞ്ഞു വന്നതും കൊച്ചിന്റെ മുഖം അങ്ങ് വീർത്തു പോയിരുന്നു.... അജുവിനെ നോക്കി നോക്കി അവന്റെ അതെ ഭാവങ്ങൾ അണുവിടാ ചലിക്കാതെ അൻഷി കുട്ടന്റെ മുഖത്തും കാണാനുണ്ട്..... അജുവിന്റെ കണ്ണ് നിറയുമ്പോൾ അൻഷിക്കും കരച്ചില് വരും.... അജുവിന്റെ മുഖം വീർത്തു കെട്ടിയാൽ അൻഷിയുടെ മുഖം അതിനേക്കാൾ കടുക്കും.....
ഈ രണ്ടെണ്ണത്തിന്റെയും വർത്താനവും മുഖഭാവവും ഒക്കെ കൗതുകത്തോടെ നോക്കി ഇരുപ്പാണ് നമ്മുടെ ബാക്കി ചെക്കന്മാർ......
"ഞങ്ങളെ ഒന്നും വിളിക്കാതെ സിനിമക്ക് പോയതല്ലേ.... നിനക്ക് അങ്ങനെ തന്നെ വേണം......"
രാഹുലിന്റെ കുശുമ്പോടെയുള്ള വർത്താനം കേൾക്കെ അജുവും അൻഷിയും ഒന്ന് പരസ്പരം നോക്കി... പിന്നെ സങ്കടത്തോടെ രാഹുലിനെ കണ്ണൊക്കെ ചുരുക്കി പിടിച്ചു നോക്കി.....
"അതു നിങ്ങള് ഡാൻസ് പ്രാക്ടിസില് ബിസി ആയിരുന്നോണ്ട് അല്ലെ.... അൻഷു മാത്രവാ ഫ്രീ ആയിട്ട് ഉണ്ടായിരുന്നെ...."
അജു കടക്കണ്ണിട്ട് ജിജുവിനെ നോക്കിക്കൊണ്ട് ആണ് അതു പറഞ്ഞത്... പറയുന്നത് പച്ച കള്ളം ആയത് കൊണ്ടു തന്നെ അജുവിന്റെ മുഖത്തു ഒരല്പം പതർച്ച നിറഞ്ഞിട്ടുണ്ട്....തന്റെ സംസാരത്തിൽ ജിജുവിന് ദേഷ്യം വരുന്നുണ്ടെന്ന് കാണെ കൊച്ചു വെപ്രാളത്തോടെ അൻഷിയെ ചുറ്റി പിടിച്ചു ഇരുന്നു കളഞ്ഞു....
STAI LEGGENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Storie d'amoreᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
