💥•°•°•°•💥
"തിര എണ്ണി കഴിഞ്ഞോ.......?"
ബീച്ചില് വന്നു മണൽതിട്ടയിൽ കടലും നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ നേരമായി... ഒരുത്തൻ കടലും നോക്കി ആ ഇരുപ്പ് ആന്നെ... അടുത്ത് ഇങ്ങനെയോരാൾ ഉണ്ടെന്ന് യാതൊരു ഭാവവുമില്ല....
ഇപ്പോഴും മഴ ചെറുതായി ചാറുന്നുണ്ട്.... അത് പോലും വക വയ്ക്കാതെയാണ് ജഗന്റെ ഇരുപ്പ്.... അപ്പോൾ പിന്നെ റെക്സിനു സഹിക്കുമോ?
ജഗൻ ഏതോ സ്വപ്നലോകത്തു നിന്നും ഞെട്ടി ഉണർന്നത് പോലെ അടുത്ത് ഇരിക്കുന്നവനെ തുറിച്ചു നോക്കി.... ജഗൻ കടല് നോക്കിയാണ് ഇരുപ്പെങ്കിൽ റെക്സ് മണലിൽ ചമ്രം പണിഞ്ഞു ജഗന് നേരെ തിരിഞ്ഞാണ് ഇരിക്കുന്നത്....
"കൊള്ളാമോ? കടല് കാണാൻ ഭംഗിയൊക്കെ ഉണ്ടോ....? എത്ര തിര അടിച്ചു ഇത് വരെ?"
അതു ചോദിക്കുമ്പോൾ ദേഷ്യം കൊണ്ടു റെക്സിന്റെ മുഖം ചുവന്നു പോയിരുന്നു....
ഇവിടെ വന്നിരുന്നിട്ട് ആദ്യമൊക്കെ ജഗൻ തനിക്ക് മുഖം തരാതെയിരുന്നത് റെക്സ് കാര്യമാക്കിയില്ല... കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും മിണ്ടി തുടങ്ങും എന്ന് കരുതി അവൻ ക്ഷമയോടെ കാത്തു ഇരുന്നു... എന്നിട്ടിപ്പോൾ അരമണിക്കൂർ കഴിഞ്ഞിട്ടും കടലിൽ നോക്കിയിരിക്കുന്നയാ കണ്ണുകൾ പോലും ഒന്ന് അനങ്ങുന്നില്ല എന്ന് കണ്ടപ്പോഴാണ് റെക്സ് ഒച്ചയെടുത്തത്... ഒരേ ബിന്ദുവിൽ നോക്കി ഇങ്ങനെ പ്രതിമ പോൽ ഇരിക്കുക എന്ന് വെച്ചാൽ? അതും ഇത്രയും സമയം.... ശരീരം ഇവിടെ ആണെങ്കിലും മനസ്സ് മറ്റെവിടയോ എന്നത് പോലെ .......
"ഞാൻ..... അതു പിന്നെ.... സോറി..... എന്തോ ആലോചിച്ചു ഇരുന്നു പോയി...."
ജഗൻ വല്ലായ്മയോടെ പറഞ്ഞു കൊണ്ടു അവനെ കണ്ണുകൾ ചുരുക്കി നോക്കി... ആ ഒരൊറ്റ നോട്ടത്തിൽ ദേ കിടക്കുന്നു റെക്സിന്റെ ദേഷ്യം ഒക്കെയും..... അത്രയും പാവത്തരം നിറഞ്ഞൊരു മുഖം.... റെക്സ് ചുണ്ടിനിടയ്ക്ക് വെച്ചു എന്തോ മുറുമുറുത്തു കൊണ്ടു അവനിൽ നിന്നും കണ്ണുകൾ വേർപെടുത്തി കളഞ്ഞു.....
"അതൊക്കെ പോട്ടെ......? എങ്ങനെ പോകുന്നു ലൈഫ്....? ജോലിയിൽ നിന്നും ലീവ് എടുക്കാൻ എന്താ കാരണം...? "
VOUS LISEZ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Roman d'amourᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
