"ഞാൻ ദേവേടെ കൂടയെ നിക്കുള്ളു...."
വാശിയോടെ മുഖവും കയറ്റി പിടിച്ചു കൊണ്ട് ആദിയുടെ കൈമുട്ടിൽ പിടി മുറുക്കി പറയുന്നവൻ.... ആദി നെറ്റിയൊന്ന് ഉഴിഞ്ഞു കൊണ്ട് റിസെപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി....
"എക്സ്ട്രാ റൂം ഉണ്ടാകുവോ? മൊത്തം 3 റൂം അല്ലെ ഞാൻ ബുക്ക് ചെയ്തിരുന്നത്?"
"റൂംസ് available ആണ് സർ......"
"അങ്ങനെ ആണേൽ ഞങ്ങൾക്കും വേണം separate മുറി....."
റീസെപ്ഷനിസ്റ്റ് മറുപടി പറഞ്ഞതും ആദിയുടെ കാതിനു അരികിലായ് ഒരുത്തൻ വന്നു സ്വരം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... ആദി അൻവറിനെ പല്ല് കടിച്ചൊന്ന് നോക്കി...
"ഇവിടെ സ്ഥലം കാണാൻ വന്നതാണ്.. അല്ലാതെ മുറി എടുത്തു ഫസ്റ്റ് നൈറ്റ് നടത്താനല്ല...."
ആദിയും സ്വകാര്യം പോലെ തന്നെ തിരിച്ചു കടുപ്പത്തിൽ മറുപടി കൊടുത്തു..
"എനിക്കും അതു തന്നെയാണ് പറയാനുള്ളത്.. നിന്റെ ചെക്കൻ ഒന്ന് കൊഞ്ചി പറഞ്ഞപ്പോ ഉടനെ അവൻ ഒന്നും അറിയാത്തത് പോലെ എക്സ്ട്രാ മുറിയുണ്ടോന്ന് ചോദിക്കുന്നു..കൂടുതൽ വേല ഇറക്കല്ലേ മോനെ..... "
അൻവർ കട്ട പുച്ഛം വാരി വിതറി....ആദി അവനെ ഒരു നോട്ടം നോക്കിയ്തും...
"ദേ ആദി... നേരത്തെ പ്ലാൻ ചെയ്തിരുന്നത് പോലെ ചെക്കന്മാർ ഒക്കെ കൂടി രണ്ടു മുറിയിൽ ആയിട്ട് കിടക്കും...പിന്നെ നീയും ഞാനും വിഷ്ണുവും ജഗനും ഒരു മുറിയിലും ആണേൽ എനിക്ക് ഓക്കേ.. അല്ലാതെ ഞങ്ങളെ ഒക്കെ അവിടെ കിടത്തിയിട്ട് നീ മാത്രം ഒറ്റയ്ക്ക് ഉണ്ടാക്കണ്ട.. സമ്മതിക്കില്ല ഞാൻ....."
അവന്റെ വാശി നിറഞ്ഞ സംസാരം കേൾക്കെ ആദി ആകെ പെട്ടത് പോലെ നിന്നു... കൈമുട്ടിൽ ചുറ്റി പിടിച്ചു തന്റെ തോളിൽ ചാഞ്ഞു നിൽക്കുന്നവനിൽ ആണേൽ കൊന്നാലും തന്നെ വിട്ടു മാറി പോകില്ല എന്നൊരു ഭാവമാണ്...ഇപ്പുറത്തു നിക്കുന്നൊരു മുതുക്കൻ അതിലും കഷ്ട്ടം.
"ഒരു മുറി കൂടി എക്സ്ട്രാ വേണം....."
ആദിയുടെ ശബ്ദം ഉയർന്നതും അൻവർ ഒഴികെ അവിടെ ഇവിടെയായി മാറി നിന്നവന്മാർ ഒക്കെ അവനെ സംശയത്തോടെ നോക്കി... ആദി ആരെയും വക വയ്ക്കാതെ മുറിയുടെ കീ ഓരോന്നായി കൈയിൽ വാങ്ങി കൊണ്ട് മുന്നിലേക്ക് നടന്നു... അപ്പോഴും ഒരുത്തന്റെ ഉരുക്കു പോലുള്ള പിടി അവന്റെ കൈമുട്ടിൽ അമർന്നു തന്നെ ഇരുന്നു.. ആദിയുടെ ചുണ്ടൊന്ന് വിരിഞ്ഞു പോയി....
ČTEŠ
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
