Devaansh 39

1K 33 6
                                        




                                ആദിയുടെ മടിയിൽ ഇരുന്ന് കൊണ്ട് അൻഷി അവനെ തല ഉയർത്തി നോക്കി....... ശേഷം അവന്റെ കവിളിൽ കൈ ചേർത്ത് അൻഷി അവന്റർ മുഖം തനിക് നേരെ തിരിച്ചു.... ദൂരേക്ക് ദൃഷ്ടി പായിച്ചു ഇരിക്കുവായിരുന്നു അവൻ.....

"എന്താ ദേവ ഒന്നും മിണ്ടാത്തെ.......?"

അതിനു ആദി ഒന്നുമില്ല എന്നുള്ള മട്ടിൽ തല വിലങ്ങനെ ചലിപ്പിച്ചു കൊണ്ട് അൻഷിയെ ഇരു കൈകളും കൊണ്ട് ചേർത്ത് തന്നോട് പൊതിഞ്ഞു പിടിച്ചു..

"എന്റെ കുഞ്ഞു സ്ട്രോങ്ങ്‌ ആണ്.... ഇത്രയും ആഹ് കുഞ്ഞി പ്രായത്തിൽ അനുഭവിച്ചിട്ടു അതൊക്കെ തരണം ചെയ്തില്ലേ...."

ആദി നിറഞ്ഞു വന്ന കണ്ണുകൾ ഒരു കൈ ഉയർത്തി തുടച്ചു നീക്കിയിട്ട് അൻഷിയുടെ മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്ത് അങ്ങനെ ഇരുന്നു.... അൻഷി പക്ഷെ ആദി പറഞ്ഞതിന് ഒന്നും മിണ്ടിയില്ല...

"ബാക്കി പറയട്ടെ ദേവ......?"

ഇനിയും ഉണ്ടോ എന്നുള്ള രീതിയിൽ ആദി അവനെ നെറ്റി ചുളിച്ചു നോക്കി... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അൻഷി ഒന്ന് ചിരിച്ചു....

"അയാളുടെ പിടിയിൽ ഞാൻ ആഹ് 12 ദിവസവും അനുഭവിച്ചത് ഒന്നുമല്ല ദേവ....അതിനേക്കാൾ ഏറെ എന്നെ തളർത്തിയത് മറ്റൊന്നാണ്....."

"എന്ത്.........?"

"എന്റെ അച്ഛന്റെയും അമ്മയുടെയും ഡിവോഴ്സ്......"

അതു പറയവേ അൻഷിയുടെ ഉള്ളിൽ സങ്കടം നുരാപൊട്ടി, കണ്ണ് പുകഞ്ഞു കാഴ്ചയെ മറച്ചു കൊണ്ട് കണ്ണിൽ വെള്ളം നിറയാൻ വെമ്പി നിന്നു, വിതുമ്പാൻ നിന്ന ചുണ്ടുകളെ അവൻ പല്ല് കടിച്ചു അമർത്തി നിയന്ത്രിക്കാൻ ഒരു ശ്രമം നടത്തി...

ആദി ഒരു പകപ്പോടെ അവനെ നോക്കി ഇരുന്നു... ഇത്രയും നേരം ഓരോന്നും പറയുമ്പോഴും ഒരു അൽപ്പം പോലും സങ്കടം അവന്റെ മുഖത്തു പ്രതിഭലിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ അച്ചന്റെയും അമ്മയുടെയും ഡിവോഴ്സന്റെ കാര്യം പറഞ്ഞതും അവന്റെ മുഖം മാറി... അതിൽ നിന്ന് ആദിക്ക് മനസ്സിലായി അവന്റെ മനസ്സിനെ ഏറ്റവും കൂടുതൽ പിടിച്ചു ഉലച്ചിട്ടുള്ളത് ഒരു പക്ഷെ ഈ ഒരു ഒറ്റ കാര്യം ആകാം....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now