Devaansh 48

940 30 1
                                        





                             വീട്ടിൽ എത്തി അൻഷി കാറിന്റെ ഡോർ വലിച്ചു അടച്ചു കൊണ്ട് ചവിട്ടി കുലുക്കി അകത്തേക്ക് പോയി... അവന്റെ പിന്നാലെ ദേഷ്യത്തോടെ ആദിയും... അൻഷി ആദിയുടെ മുറിയിൽ പോവാതെ അൻഷിയുടെ തന്നെ മുറിയിൽ കയറി ചെല്ലുന്നത് കാണെ ആദിക്ക് ദേഷ്യം ഇരട്ടി ആയി.. അവൻ ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി സ്വന്തം മുറിയിലേക്ക് കയറി വാതിൽ അടച്ചു ഫ്രഷ് ആകാൻ കയറി....

അൻഷി അല്പസമയത്തിന് ശേഷം മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.. ഡിനിംഗ് ഹാളിൽ ആദി ഇരിപ്പുണ്ട്... ഓൺലൈനിൽ ഫുഡ്‌ ഓർഡർ ചെയ്ത് വരുത്തിച്ചിട്ടുണ്ട്.. അതൊക്കെ പ്ലേറ്റിലേക്ക് ആകുവാണ് ആദി... അൻഷി വന്നു തൊട്ട് അടുത്ത് നിൽക്കുന്നത് കാണെ ആദി ഒന്ന് തല ചെരിച്ചു അവനെ നോക്കി...

"നീ കുളിച്ചോ?"

അൻഷി അതിന് ഒന്ന് മൂളി കൊണ്ട് മറുപടി കൊടുത്തു....

"നിന്നോട് ഈ കൈ നനയ്ക്കരുത് എന്നല്ലേ ഡോക്ർ പറഞ്ഞെ....?"

മുറിവ് കെട്ടി മരുന്ന് വച്ചേക്കുന്ന അവന്റെ കയ്യിലേക്ക് നോക്കികൊണ്ട് ആദി പറഞ്ഞു... വരുന്ന വഴി ആദിയുടെ സമാധാനത്തിനു ഹോസ്പിറ്റലിൽ കയറി അവനെ ഡോക്ടറിനെ ഒന്ന് കാണിച്ചായിരുന്നു... വലിയ ആഴ്ത്തിൽ ഉള്ള മുറിവ് ഒന്നും അല്ല, രണ്ടു ദിവസം കൊണ്ട് പൊറുത്തോളും എന്ന് അവർ പറഞ്ഞപ്പോഴാണ് ആദിക്ക് കുറച്ചു ആശ്വാസം കിട്ടിയത്....

"നനച്ചില്ല ദേവ...... ഞാൻ കൈ നീക്കി വെച്ചാ കുളിച്ചേ......."

അവന്റെ മറുപടിയിൽ ശബ്ദം വല്ലാതെ ഇടറിയേക്കുന്നത് കാണെ ആദി പെട്ടന്ന് അവന്റെ മുഖത്തേക്ക് നോക്കി... കണ്ണ് രണ്ടും നിറച്ചു തലയും കുനിച്ചു നിൽപ്പാണ് ആള്...

"എന്താ..... എന്തിനാ നീ കരയുന്നെ......?"

ആദി അവന്റെ കൈയിൽ പിടിച്ചു കൊണ്ട് വെപ്രാളത്തോടെ ചോദിച്ചതും അൻഷി വിതുമ്പി കൊണ്ട് ആദിയുടെ മടിയിൽ കയറി ഇരുന്നു അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി... ആദി പെട്ടന്ന് അവനു ഇതെന്ത് പറ്റിയെന്നു മനസ്സിലാവാതെ അവനെ ചുറ്റി പിടിച്ചു അവന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു....

🐼 ᴅᴇᴠᴀᴀɴꜱʜ 🐼Where stories live. Discover now