അജുവിനെയും അൻവറിനെയും കുറച്ചു നേരമായിട്ടും കാണാതെ വന്നതും ആദി അവരെ നോക്കിയിട്ട് വരാൻ റെക്സിനെ പറഞ്ഞു വിട്ടു. റെക്സ് അതു കേൾക്കേണ്ട താമസം കഫെയുടെ പുറത്തേക്ക് ചാടി ഇറങ്ങി.. എങ്ങാനും രണ്ടും റൊമാൻസിച് ഇരിക്കുവാണേൽ അതിൽ കേറി എടങ്ങൊല് ഇടാം എന്നുള്ള ഒറ്റ ഉദ്ദേശം മാത്രെ ചെക്കനുള്ളു... സിംഗിൾ ആയിരിക്കുന്നവന്റെ ഓരോ എന്റർടൈൻമെന്റ്.... അല്ലാതെന്ത് പറയാൻ.....
വല്ലാത്തൊരു ഉന്മേഷത്തോടെ ജയന്റെ പാട്ടൊക്ക പാടിയാണ് കക്ഷിയുടെ നടപ്പ്........ഇടയ്ക്ക് മൂൺ വാക്കിന്റെ സ്റ്റെപസും ഇടുന്നുണ്ട്....
🎶ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചാംചച്ച ചൂംചച്ച ചുമ്മരചച്ചാച്ചാ
ചച്ചച്ചച്ച ചച്ചച്ചച്ച ചച്ചച്ചച്ച ച്ചാ
ഒരുമുത്തം മണിമുത്തം പുളകത്തിന്‍ സമ്മാനം
എന്നെന്നും എന്‍ ചുണ്ടില്‍ തരൂ നീ
ചെഞ്ചൊടിയില്‍ പതയുന്ന....🎶
അയ്യോ.................. ⚡⚡"
നൃത്തത്തിന്റെ ചുവടും വെച്ചു അതിൽ മാത്രം ശ്രദ്ധിച്ചു നടന്നത് കൊണ്ട് എതിരെ വരുന്നയാളെ ചെക്കൻ കണ്ടിരുന്നില്ല. അയാളും ഫോണിൽ എന്തോ നോക്കിക്കൊണ്ട് മുന്നോട്ട് നടന്നത് കൊണ്ട് കാവടി തുള്ളി വന്നവനെ അയാളും കണ്ടിരുന്നില്ല...
ഒടുക്കം രണ്ടും കൂടി ഇടിച്ചു മറിഞ്ഞു ദേ കിടക്കുന്ന നിലത്തു....⚡
"ഹമ്മേ....എന്റെ നടു..........."
വായിക്ക് അകത്തു ലൗഡ് സ്പീക്കർ ഘടിപ്പിച്ചത് പോലായിരുന്നു റെക്സിന്റെ നിലവിളി... വേദനിച്ചിട്ടാണേയ് പാവം....
"ചോര പൊടിഞ്ഞു കാണുവോ....ഉയ്യോ ...."
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
