ബെഞ്ചിൽ കവിൾ ചേർത്ത് കിടന്നു ഉറങ്ങുന്നവനെ ചെക്കന്മാർ എല്ലാവരും താടിക്ക് കൈയും കൊടുത്തു നോക്കി ഇരുന്നു... ഇപ്പോൾ ബ്രേക്ക് ടൈം ആണ്... രാവിലെ ക്ലാസ്സിൽ കേറിയ പാടെ അജു ആർക്കും മുഖം കൊടുക്കാതെ ഉള്ള ഇരുപ്പായിരുന്നു.. ഇടയ്ക്ക് എപ്പഴോ വെച്ചു ആള് ഉറക്കം തൂങ്ങി അടുത്ത് ഇരുന്ന സിദ്ധുവിന്റെ തോളിലേക്ക് ചാഞ്ഞു വീണിരുന്നു... മിസ്സ് അതു കണ്ടു അവനെ എഴുനേൽപ്പിക്കാൻ പറഞ്ഞെങ്കിലും അവനു നല്ല സുഖമില്ല എന്ന് സിദ്ധു കള്ളം പറഞ്ഞു... അവർ ആദ്യം ഒന്നു മുഖം ചുളിച്ചെങ്കിലും പിന്നെ അവൻ കിടന്നോട്ടെ എന്നും പറഞ്ഞു ക്ലാസ് എടുക്കാൻ തുടങ്ങി...
ഇപ്പോൾ ബ്രേക്ക് ടൈം ആയിട്ടും ചുറ്റിനും ഇത്രയും പിള്ളേരുടെ ഒച്ചയൊക്കെ കേട്ടിട്ടും അജു അതൊന്നും അറിയാതെ സുഖ നിദ്രയിലാണ്..
"എന്നാലും.. ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യ, ഒരു പോലീസ്കാരനോടാണ് അജു കളിച്ചത്. ഇവൻ എന്ത് ധൈര്യത്തിലാണ് ഈ പണിക്ക് ഇറങ്ങി പുറപ്പെട്ടത്.. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇപ്പോൾ തൂകി എടുത്തു ജയിലിൽ കൊണ്ടോയി ഇട്ടേനെ..."
റെക്സിനെ നോക്കി കണ്ണുരുട്ടി കൊണ്ട് രാഹുൽ പറഞ്ഞു....
"നീയൊക്കെ എന്തിനാണ് എന്നേ നോക്കുന്നെ.. ഞാൻ പറഞ്ഞോ ഇവനോട് അയാളെ പോയി വളയ്ക്കാൻ... വെറുതെ അവനെ ദേഷ്യം കേറ്റിക്കാൻ എന്തെങ്കിലും പറഞ്ഞെന്ന് വെച്ചു, അതു കേട്ടിട്ട് ഇവൻ പോയി ഇമ്മാതിരി പണി ചെയ്യുമെന്ന് ഞാൻ അറിഞ്ഞോ? ഇനി അതൊക്കെ അറിഞ്ഞപോ തന്നെ ഞാൻ ഇവനെ warn ചെയ്തിരുന്നതാണ് എല്ലാം അവസാനിപ്പിക്കാൻ.. എന്നിട്ട് വീണ്ടും അവൻ ഒന്നെന്നു തുടങ്ങി... "
ശാന്തമായി കിടന്നു ഉറങ്ങുന്ന അജുവിന്റെ മുഖത്തു നോക്കി അത്രയും പറഞ്ഞു നിർത്തുമ്പോൾ റെക്സിൽ വല്ലാത്തൊരു നീരസം നിറഞ്ഞിരുന്നു...
"ഉടായിപ്പ് കാണിച്ചു കൂട്ടി അവനോട് അയാൾക്ക് ഇഷ്ടം തോന്നിപ്പിച്ചതിന് ശേഷം ഒരു വാക്ക് പോലും പറയാതെ ഒക്കെയും അവസാനിപ്പിച്ചു അവൻ പോയെന്ന് പറഞ്ഞാൽ... അതു ശെരിയായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?"
ESTÁS LEYENDO
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
